റോ​ഡി​ലെ ‘ച​തി​ക്കു​ഴി’ മ​രാ​മ​ത്ത് വി​ഭാ​ഗം അ​ട​ച്ചു
Thursday, September 5, 2024 12:59 AM IST
തൃ​ക്ക​രി​പ്പൂ​ർ: യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി തൃ​ക്ക​രി​പ്പൂ​ർ സ്റ്റേ​ഷ​ൻ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട ച​തി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് മ​രാ​മ​ത്ത് വി​ഭാ​ഗം അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് അ​ട​ച്ചു.
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കും സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ലേ​ക്കു​മെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​യ ടാ​റിം​ഗ് റോ​ഡി​ലെ ച​തി​ക്കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ മ​ര കു​റ്റി​ക​ളും ചെ​ടി​ത്ത​ണ്ടു​ക​ളും കു​ത്തി നി​ർ​ത്തി​യ​ത് ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു.


ഇ​തി​നെ തു​ട​ർ​ന്ന് ടൗ​ൺ വാ​ർ​ഡം​ഗം ഇ. ​ശ​ശി​ധ​ര​നും മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

അ​വ​രു​ടെ നി​ർ​ദേ​ശ​ത്തി​ലാ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ ച​തി​ക്കു​ഴി അ​ട​ച്ച​ത്.