ക​ട​ല്‍​ജീ​വി​ക​ളു​ടെ സം​ര​ക്ഷ​ണം: ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Monday, September 2, 2024 2:11 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ന്താ​രാ​ഷ്ട്ര തി​മിം​ഗ​ല​സ്രാ​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭീ​മ​ന്‍ ക​ട​ല്‍ ജീ​വി​ക​ളു​ടെ സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, എ​ന്‍​വി​യോ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം, കേ​ര​ള വ​നം വ​ന്യ​ജീ​വി വ​കു​പ്പ് കാ​സ​ര്‍​ഗോ​ഡ് സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. വി​ന്‍​സെ​ന്‍റ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍ അ​സി. ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഷ​ജ്‌​ന ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ജി​സ്ട്രാ​ര്‍ ഡോ.​എം. മു​ര​ളീ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, എ​ന്‍​വി​യോ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം അ​ധ്യ​ക്ഷ​ന്‍ ഡോ. ​സു​ധി​ഷ ജോ​ഗ​യ്യ, ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ര്‍ പി.​വി. പ്രീ​ത, റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ സോ​ള​മ​ന്‍ ടി. ​ജോ​ര്‍​ജ്, കെ.​ഗി​രീ​ഷ്, ബേ​ക്ക​ൽ കോ​സ്റ്റ​ല്‍ എ​സ്‌​ഐ കെ. ​രാ​ജീ​വ​ന്‍, ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​ന്‍.​വി. സ​ത്യ​ന്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ പി.​സി. യ​ശോ​ദ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


എ. ​ഭ​ര​ത് കു​മാ​ര്‍, പി. ​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ സെ​ഷ​നു​ക​ള്‍ ന​യി​ച്ചു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​സ്. അ​ന്‍​പ​ഴ​കി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​സി.​എ. ഗീ​ത ന​ന്ദി​യും പ​റ​ഞ്ഞു.