നൂതന ആശയങ്ങളുമായി സി.​വി. രാ​ജു
Tuesday, September 3, 2024 1:21 AM IST
പ​യ്യ​ന്നൂ​ര്‍: നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ പ​യ്യ​ന്നൂ​ര്‍ ഷേ​ണാ​യി സ്മാ​ര​ക ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ സി.​വി.​രാ​ജു​വി​ന് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ്. 19 വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ക ജോ​ലി​ക്കി​ടെ പാ​ഠ്യ​പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ല്‍ കാ​ഴ്ച​വ​ച്ച മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​ദേ​ഹ​ത്തെ അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത്. എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ര്‍​ഥി​ക​ളെ മു​ന്‍​നി​ര​യി​ലെ​ത്തിക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. പ​യ്യ​ന്നൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വാ​യ​ന​ശാ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കെ​മി​സ്ട്രി നൈ​റ്റ്‌​സ് എ​ന്ന കെ​മി​സ്ട്രി പാ​ഠ്യ​പ​ദ്ധ​തി നാ​ലു വ​ര്‍​ഷ​മാ​യി ന​ട​ത്തു​ന്നു. ഉ​പ​യോ​ഗശൂ​ന്യ​മാ​യ സൈ​ക്കി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി 120 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്കി​യ പു​ന​രു​പ​യോ​ഗ​ത്തി​ന്‍റെ പു​ത്ത​ന്‍ മാ​തൃ​ക ദേ​ശീ​യശ്ര​ദ്ധ നേടി.


ഒ​രു രൂ​പ​യ്ക്ക് ഒ​രു ജീ​വി​തം പ​ദ്ധ​തി​യി​ലൂ​ടെ കി​ട​പ്പുരോ​ഗി​ക​ള്‍​ക്ക് ആ​ശ്വാ​സ സ​ഹാ​യം എ​ത്തി​ക്കു​ന്ന തി​നും നേ​തൃ​ത്വം വ​ഹി​ച്ചു. ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് ലോ​ക റിക്കാ​ര്‍​ഡു​ക​ള്‍ നേ​ടി​യ ല​ഹ​രി വി​രു​ദ്ധ ച​ര​ട്കു​ത്തി കോ​ല്‍​ക്ക​ളി​യു​ടെ മു​ഖ്യസം​ഘാ​ട​ക​നായി​രു​ന്നു. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ സി​പി​ഒയുമാണ്. കാ​മ്പ്ര​ത്ത് രാ​ജ​ന്‍ -സി.​വി. സൗ​ദാ​മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഡോ.​കെ.​കെ. പ്രീ​ത ( സ​ഹ​ക​ര​ണ ആ​യു​ര്‍​വേ​ദ, പ​യ്യ​ന്നൂ​ര്‍). മ​ക്ക​ള്‍: സ്തു​തി ആ​ര്‍. ല​ക്ഷ്മി, ധ്യാ​ന്‍ ആ​ര്‍. കൃ​ഷ്ണ.