പി​എം കു​സും പ​ദ്ധ​തി: കാ​ര്‍​ഷി​ക മോ​ട്ടോ​ര്‍​പ​മ്പു​ക​ളു​ടെ സൗ​രോ​ര്‍​ജ​വ​ത്ക​ര​ണം ഇ​ഴ​യു​ന്നു
Monday, September 2, 2024 2:11 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​ര്‍​ഷി​ക മോ​ട്ടോ​ര്‍ പ​മ്പു​ക​ളു​ടെ സൗ​രോ​ര്‍​ജ​വ​ത്ക​ര​ണ​ത്തി​നു​ള്ള പി​എം കു​സും പ​ദ്ധ​തി ജി​ല്ല​യി​ല്‍ ഇ​ഴ​യു​ന്നു. സം​സ്ഥാ​ന​ത്ത് അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ തു​ട​ങ്ങി​യ പ​ദ്ധ​തി​യി​ല്‍ ഇ​തു​വ​രെ കാ​സ​ര്‍​ഗോ​ഡ് പൂ​ര്‍​ത്തി​യാ​യ​ത് 19 പ്ലാ​ന്‍റു​ക​ള്‍ മാ​ത്ര​മാ​ണ്.

സൗ​രോ​ര്‍​ജ വൈ​ദ്യു​ദോ​ത്പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി കാ​സ​ര്‍​ഗോ​ഡ് കൂ​ടാ​തെ മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്-388, തൃ​ശൂ​ര്‍-203, മ​ല​പ്പു​റം-157, എ​റ​ണാ​കു​ളം-88 എ​ന്നി​ങ്ങ​നെ മ​റ്റു ജി​ല്ല​ക​ളെ​ല്ലാം പ​ദ്ധ​തി​യി​ല്‍ ഏ​റെ മു​ന്നേ​റി​ക്ക​ഴി​ഞ്ഞു. ആ​കെ 855 കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ര്‍​ബ​ണ്‍​ര​ഹി​ത കൃ​ഷി​യി​ട​ങ്ങ​ളെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. ന​ബാ​ര്‍​ഡ് സ്‌​കീം മു​ഖേ​ന അ​നെ​ര്‍​ട്ട് ആ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കി​ട​യി​ല്‍ സ​ര്‍​വേ ന​ട​ത്തി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്.


ഇ​ത്ത​ര​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ഇ​ട​ങ്ങ​ളി​ല്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യി​ലാ​ണ് അ​നെ​ര്‍​ട്ട്. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ വൈ​ദ്യു​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മോ​ട്ടോ​ര്‍​പ​മ്പു​ക​ള്‍ സാ​മ്പ​ത്തി​ക​ചെ​ല​വി​ല്ലാ​തെ സൗ​രോ​ര്‍​ജ​ത്തി​ലേ​ക്ക് മാ​റ്റാം.

നി​ല​വി​ല്‍ 1.5 എ​ച്ച്പി മു​ത​ല്‍ 75 എ​ച്ച്പി വ​രെ​യു​ള്ള പ​മ്പ് സെ​റ്റു​ക​ള്‍​ക്കാ​ണ് അ​നെ​ര്‍​ട്ട് സൗ​ജ​ന്യ സൗ​രോ​ര്‍​ജ ക​ണ​ക്‌​ഷ​ന്‍ ന​ല്കു​ന്ന​ത്.

ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 1200 സൗ​ജ​ന്യ കാ​ര്‍​ഷി​ക ക​ണ​ക്‌​ഷ​നു​ക​ള്‍​ക്കാ​ണ് അ​നു​മ​തി. ക​യ്യൂ​ര്‍-​ചീ​മേ​നി​യി​ല്‍ 12ഉം ​ഉ​ദു​മ​യി​ല്‍ ഒ​മ്പ​തും പൂ​ര്‍​ത്തി​യാ​യി. പി​ലി​ക്കോ​ട് 20 ക​ണ​ക്‌​ഷ​നു​ക​ള്‍ ന​ല്കാ​നു​ള്ള പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. കാ​റ​ഡു​ക്ക, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കു​ക​ളി​ല്‍ സ​ര്‍​വേ ന​ട​ന്നു​വ​രു​ന്നു.