നാ​ട​ൻ​ക​ലാ വി​ല്ലേ​ജി​ന് സ്ഥ​ലം അ​നു​വ​ദി​ച്ചു
Wednesday, September 4, 2024 7:19 AM IST
പി​ലി​ക്കോ​ട്: നാ​ട​ൻ​ക​ലാ വി​ല്ലേ​ജ് നി​ർ​മാ​ണ​ത്തി​ന് കൊ​ട​ക്കാ​ട് സ്ഥ​ലം അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​താ​യി എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ. കൊ​ട​ക്കാ​ട് വി​ല്ലേ​ജി​ൽ റി​സ​ർ​വേ ന​മ്പ​ർ 298/2 എ ​അ​ഞ്ചി​ൽ​പ്പെ​ട്ട മൂ​ന്ന് ഏ​ക്ക​ർ ഭൂ​മി ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യൂ വ​കു​പ്പി​ൽ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട്, ര​ണ്ട് സേ​വ​ന വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഭൂ​മി കൈ​മാ​റ്റ വ്യ​വ​സ്ഥ​ക​ൾ​ക്കും മ​റ്റു നി​ബ​ന്ധ​ന​ക​ൾ​ക്കും വി​ധേ​യ​മാ​യാ​ണ് സാം​സ്കാ​രി​ക വ​കു​പ്പി​ന് ഭൂ​മി കൈ​മാ​റി​യി​ട്ടു​ള്ള​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ 2021-22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ അ​ഞ്ചു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. ഇ​ത് ഉ​പ​യോ​ഗി​ച്ച് കൊ​ട​ക്കാ​ട്ടെ ഓ​ലാ​ട്ട് മൂ​ന്ന് ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ലാ​ണ് നാ​ട​ൻ​ക​ലാ വി​ല്ലേ​ജ് സ്ഥാ​പി​ക്കു​ക. ന​ർ​ത്ത​ക​ര​ത്നം ക​ണ്ണ​പ്പെ​രു​വ​ണ്ണാ​ന്‍റെ​യും തെ​യ്യം​ക​ല​യു​ടെ കു​ല​പ​തി മ​ണ​ക്കാ​ട​ൻ ഗു​രു​ക്ക​ളു​ടെ സ്മ​ര​ണ മു​ൻ​നി​ർ​ത്തി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ തെ​യ്യം സ്റ്റ​ഡീ​സ് എ​ന്ന പേ​രി​ൽ തെ​യ്യം ക​ല​യെ കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാ​നും അ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ നാ​ട​ൻ ക​ല​ക​ളെ കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നു​മു​ള്ള കേ​ന്ദ്ര​മാ​ണ് കൊ​ട​ക്കാ​ട് ഫോ​ക്‌​ലോ​ർ വി​ല്ലേ​ജി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന​തെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.


രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​മാ​യി തെ​യ്യം ക​ല​യെ​ക്കു​റി​ച്ചും ജി​ല്ല​യി​ലെ മ​റ്റു നാ​ട​ൻ​ക​ല​ക​ളെ​ക്കു​റി​ച്ചു​മ​റി​യാ​ൻ നി​ര​വ​ധി ആ​ൾ​ക്കാ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​തി​നെ​ല്ലാം പ​ര്യാ​പ്ത​മാ​യ നി​ല​യി​ൽ നേ​ര​ത്തെ കൊ​ട​ക്കാ​ട് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ട​ൻ ക​ലാ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശി​ല്പ​ശാ​ല ന​ട​ത്തി വി​ല്ലേ​ജി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ​ക്ക് രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. നാ​ട​ൻ​ക​ലാ വി​ല്ലേ​ജിന് ഭൂ​മി ല​ഭ്യ​മാ​യ സ്ഥി​തി​ക്ക് പൊ​തു​മ​രാ​മ​ത്ത് ആ​ർ​ക്കി​ടെ​ക്ച​ർ വിം​ഗ് മു​ഖാ​ന്ത​രം ഇ​തി​ന്‍റെ ഡി​സൈ​നും ഡി​പി​ആ​റും ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​ത്തു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.