മ​ര​മി​ല്‍ വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണം: സോ​മി​ല്‍ ആ​ന്‍​ഡ് വു​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍
Tuesday, September 3, 2024 1:21 AM IST
നീ​ലേ​ശ്വ​രം:​ അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ന്ന മ​ര​മി​ല്‍ വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള സോ​മി​ല്‍ ആ​ന്‍​ഡ് വു​ഡ് ഇ​ന്‍​ഡ​സ്ട്രീ​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ല വി​ധ​ത്തി​ലു​ള്ള നി​കു​തി വ​ര്‍​ധ​ന​വും മാ​റി മാ​റി വ​രു​ന്ന നി​യ​മ​ങ്ങ​ളു​മാ​ണ് മ​ര​മി​ല്ല് വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തു​മൂ​ലം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ട​മ​ക​ളു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഉ​പ​ജീ​വ​നം മാ​ര്‍​ഗ​മാ​ണ് ഇ​ല്ലാ​താ​കു​ന്ന​തെ​ന്നും സ​മ്മേ​ള​നം ആ​രോ​പി​ച്ചു. കോ​ട്ട​പ്പു​റം അ​റേ​ബ്യ​ന്‍ പാ​ല​സ് ഹൗ​സ് ബോ​ട്ടി​ല്‍ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സി.​എ​ന്‍. അ​ഹ​മ്മ​ദ്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​സ്‌​വു​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം. ​ദാ​വൂ​ദ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പു​രു​ഷോ​ത്തം ബി. ​പ​ട്ടേ​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ന്‍ മ​ണി​യ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ട്ര​ഷ​റ​ര്‍ ടോ​മി പ​താ​ലി​ല്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബു​സാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.