സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ഗ്രാ​ന്‍റ് ല​ഭ്യ​മാ​ക്ക​ണം
Thursday, September 5, 2024 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബു​ദ്ധി​ന്യൂ​ന​ത നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​വും പ​രി​ശീ​ല​ന​വും പു​ന​ര​ധി​വാ​സ​വും ന​ല്കി​വ​രു​ന്ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ പാ​ക്കേ​ജും ഗ്രാ​ന്‍റും കി​ട​പ്പ് രോ​ഗി​ക​ളാ​യ​വ​രെ പ​രി​ച​രി​ക്കു​ന്ന അ​മ്മ​മാ​ര്‍​ക്കു​ള്ള ആ​ശ്വാ​സ കി​ര​ണ്‍ പ​ദ്ധ​തി ആ​നു​കൂ​ല്യ​ങ്ങ​ളും എ​ത്ര​യും വേ​ഗം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പെ​യ്ഡി​ന്‍റെ​യും മാ​നേ​ജ്‌​മെ​ന്‍റ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും സ്‌​പെ​ഷ്യ​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​ടെ​യും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ഗ്രാ​ന്‍റി​നു​ള്ള ഈ ​വ​ര്‍​ഷ​ത്തെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ആ​ശ്വാ​സ കി​ര​ണ്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കി​ട​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് പ​ല ത​വ​ണ​ക​ളാ​യി സ​ര്‍​ക്കാ​റി​നെ സ​മീ​പി​ച്ചു​വെ​ങ്കി​ലും, ന​ട​പ​ടി​യൊ​ന്നു​മാ​യി​ട്ടി​ല്ല.

സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് 11നു ​സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തു​ന്ന സൂ​ച​നാ ഉ​പ​വാ​സ സ​മ​രം വി​ജ​യി​പ്പി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. പെ​യ്ഡ് അം​ഗ​ത്വ കാ​മ്പ​യി​​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള സ്‌​പെഷൽ സ്‌​കൂ​ളു​ക​ള്‍​ക്കു​ള്ള അം​ഗ​ത്വ പു​സ്ത​ക​ങ്ങ​ള്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജി​സ് മ​രി​യ​ക്ക് കൈ​മാ​റി.


സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ജി​ല്ലാ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ര്‍ ര​ണ്ടാം വാ​ര​ത്തി​ല്‍ ആ​ന​ന്ദാ​ശ്ര​മം റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ത്തും. പെ​യി​ഡ് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ഒ​ക്ടോ​ബ​ര്‍ അ​വ​സാ​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​ബൈ​ര്‍ നീ​ലേ​ശ്വ​രം, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ.​ടി. ജേ​ക്ക​ബ്, പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ സി​സ്റ്റ​ര്‍ ദ​യ, സി​സ്റ്റ​ര്‍ സൗ​മ്യ ആ​ന്‍റ​ണി, സി​സ്റ്റ​ര്‍ ഷൈ​നി, കെ. ​ര​ഞ്ജി​ത, ബീ​ന സു​കു, പി. ​പ്രീ​തി, പി. ​ശ്രീ​ജ, സി​സ്റ്റ​ര്‍ അ​ന​റ്റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.