ദേ​ശീ​യ​പാ​ത വി​ക​സ​നം : പു​തി​യ അ​വ​സ​ര​ങ്ങ​ളു​ടെ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തു​ം: ക​ള​ക്‌​ട​ര്‍
Monday, September 2, 2024 2:11 AM IST
കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​യ പാ​ത വി​ക​സ​ന​ത്തെ തു​ട​ര്‍​ന്ന് ജി​ല്ല​യി​ല്‍ രൂ​പ​പ്പെ​ടു​ന്ന പു​തി​യ അ​വ​സ​ര​ങ്ങ​ളു​ടെ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ പ​റ​ഞ്ഞു. ന​മ്മു​ടെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ക​ള​ക്‌​ട​റു​ടെ മു​ഖാ​മു​ഖം പ​രി​പാ​ടി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തി​നാ​യി റ​വ​ന്യു​വ​കു​പ്പ്, എ​ന്‍​എ​ച്ച്എ​ഐ, നി​ര്‍​മാ​ണ​ക​മ്പ​നി​ക​ള്‍, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം, വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി സ​മി​തി രൂ​പീ​ക​രി​ക്കും. ഈ ​വി​ഷ​യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും.

ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്‌​ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് പ്ര​തി​നി​ധി​ക​ള്‍ ന​ല്കി​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. ഇ​ല​ക്ട്രി​ക് വെ​ഹി​ക്കി​ള്‍ പ്ലാ​ന്‍റ് ജി​ല്ല​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ തീ​രു​മാ​നി​ച്ചു.

വി​ദ്യാ​ന​ഗ​ര്‍ അ​സാ​പ് മു​ത​ല്‍ കോ​ര്‍​ട്ട് കോം​പ്ല​ക്സ് വ​രെ​യു​ള്ള പാ​ത​യോ​ര​ത്ത് ഫു​ഡ് സ്ട്രീ​റ്റ് എ​ന്ന പ​ദ്ധ​തി സ്ഥാ​പി​ക്കു​ന്ന​തി​ന് കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ, ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

മ​ഞ്ചേ​ശ്വ​രം ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് സാ​ധ്യ​ത യോ​ഗം വി​ല​യി​രു​ത്തി.

യോ​ഗ​ത്തി​ല്‍ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ. ​സ​ജി​ത് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍. രേ​ഖ, നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേ​മ്പ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് കാ​സ​ര്‍​ഗോ​ഡ് ചാ​പ്റ്റ​ര്‍ ചെ​യ​ര്‍​മാ​ന്‍ എ.​കെ. ശ്യാം ​പ്ര​സാ​ദ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം.​എ​ന്‍. പ്ര​സാ​ദ്, ട്ര​ഷ​റ​ര്‍ ജ​ലീ​ല്‍ മു​ഹ​മ്മ​ദ്, അ​ബ്ദു​ള്‍ ഖാ​ദ​ര്‍, മ​ന്‍​സൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് nammudeasaragodgmail.com എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്കാം.