മാ​ലി​ന്യ​മു​ക്ത​മാ​കാ​ൻ പ​ര​പ്പ ബ്ലോ​ക്ക്
Wednesday, September 4, 2024 7:18 AM IST
പ​ര​പ്പ: പ​ര​പ്പ ബ്ലോ​ക്കി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും മാ​ലി​ന്യ​മു​ക്ത​മാ​കാ​ൻ ഏ​ഴി​ന​കം പ​ഞ്ചാ​യ​ത്തു​ത​ല നി​ർ​വ​ഹ​ണ​സ​മി​തി രൂ​പീ​ക​രി​ക്കും. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ഒക്‌ടോബ​ർ ര​ണ്ടി​നു ശു​ചി​ത്വ മി​ക​വു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​ക്കൊ​ണ്ട് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

നി​ർ​വ​ഹ​ണ​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​വ​കേ​ര​ളം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ബാ​ല​കൃ​ഷ്ണ​ൻ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​കെ. ര​വി, ജോ​സ​ഫ് മു​ത്തോ​ലി, ടി.​കെ. നാ​രാ​യ​ണ​ൻ, എ​സ്ഐ വി​നോ​ദ്കു​മാ​ർ, ഹ​രി​ത​മി​ഷ​ൻ ആ​ർ​പി കെ.​കെ. രാ​ഘ​വ​ൻ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​ചാ​ക്ക, ജോ​യി​ന്‍റ് ബി​ഡി​ഒ ബി​ജു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.