അ​വ​കാ​ശ​നി​ഷേ​ധം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ്ഥാ​യി​ഭാ​വം: പി.​കെ. ഫൈ​സ​ല്‍
Thursday, September 5, 2024 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജീ​വ​ന​ക്കാ​ര്‍​ക്കും സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും യ​ഥാ​സ​മ​യം ന​ല്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട​ഞ്ഞു​വെ​ക്ക​ലും അ​നു​വ​ദി​ക്കാ​തി​രി​ക്ക​ലും പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ സ്ഥാ​യി​ഭാ​വ​മാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍.

പെ​ന്‍​ഷ​ന്‍ പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക, ആ​റു ഗ​ഡു ക്ഷാ​മാ​ശ്വാ​സം അ​നു​വ​ദി​ക്കു​ക, ഫെ​സ്റ്റി​വെ​ല്‍ അ​ല​വ​ന്‍​സ് വ​ര്‍​ധി​പ്പി​ക്കു​ക, ജീ​വാ​ന​ന്ദം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക, മെ​ഡി​സെ​പ്പ് ന്യൂ​ന​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു മു​മ്പി​ല്‍ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. സു​രേ​ന്ദ്ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ലേ​രി പ​ത്മ​നാ​ഭ​ന്‍, കെ.​വി. രാ​ഘ​വ​ന്‍, ജി. ​മു​ര​ളീ​ധ​ര​ന്‍, പി. ​ദാ​മോ​ദ​ര​ന്‍ ന​മ്പ്യാ​ര്‍, കെ.​എം. വി​ജ​യ​ന്‍, കെ. ​സ​രോ​ജി​നി, ബി. ​റ​ഷീ​ദ, വി.​വി. ജ​യ​ല​ക്ഷ്മി, ടി.​കെ. എ​വു​ജി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പു​രു​ഷോ​ത്ത​മ​ന്‍ കാ​ട​കം സ്വാ​ഗ​ത​വും ച​ന്ദ്ര​ന്‍ നാലാ​പ്പാ​ടം ന​ന്ദി​യും പ​റ​ഞ്ഞു