ലോ​ക നാ​ളി​കേ​ര​ദി​നാ​ഘോ​ഷം: തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു
Tuesday, September 3, 2024 1:21 AM IST
തൃ​ക്ക​രി​പ്പൂ​ർ: ലോ​ക നാ​ളി​കേ​ര​ദി​നാ​ഘോ​ഷ​ത്തി​ൽ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ച് കൈ​ക്കോ​ട്ട്ക​ട​വ് വി​എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ. നാ​ട്ടു​കാ​രാ​യ അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു​പേ​രെ​യു​മാ​ണ് ആ​ദ​രി​ച്ച​ത്.

പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ പി.​കെ. ര​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ഗോ​പി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി.​പി. അ​ബൂ​ബ​ക്ക​ർ, സ്കൂ​ൾ മാ​നേ​ജ​ർ പി.​പി. അ​ബ്ദു​ള്ള, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​റ​ഹീ​ന, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി.​കെ. ബി​ജു പ്ര​മോ​ദ്, കെ.​വി. അ​മ്പു, പി.​പി. സ​ത്യ​ഷീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.