കൃ​ഷ്ണ​പ്ര​സാ​ദി​ന് വേ​ണം, സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം
Monday, September 2, 2024 2:11 AM IST
ഒ​ട​യം​ചാ​ൽ: ജ​ന്മ​നാ അ​പൂ​ർ​വ​രോ​ഗം ബാ​ധി​ച്ച അ​യ​റോ​ട്ടെ കൃ​ഷ്ണ​കു​മാ​ര്‍-​ഗി​രി​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ വി. ​കൃ​ഷ്ണ​പ്ര​സാ​ദി​ന് (21) ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം വേ​ണം. ര​ക്ത​ത്തി​ല്‍ ഹീ​മോ​ഗ്ലോ​ബി​ന്‍ കു​റ​യു​ന്ന, ത​ല​സീ​മി​യ മേ​ജ​ര്‍ അ​സു​ഖ​ബാ​ധി​ത​നാ​ണ് കൃ​ഷ്ണ​പ്ര​സാ​ദ്. വ​ര്‍​ഷ​ങ്ങ​ളാ​യി ഡ​യാ​ലി​സി​സ് ചെ​യ്യു​ന്നു.

ര​ക്തം കു​റ​യു​ന്ന സ​മ​യ​ത്ത് വി​ള​ര്‍​ച്ച, ത​ള​ര്‍​ച്ച എ​ന്നി​വ ഉ​ണ്ടാ​കു​ന്നു. ചി​കി​ത്സ​യ്ക്കാ​യി സ്വ​ന്ത​മാ​യി നി​ര​വ​ധി തെ​യ്യ​ങ്ങ​ളു​ടെ​യും മ​റ്റും ഭം​ഗി​യാ​ര്‍​ന്ന ശി​ല്പ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വി​ല്പ​ന​യ്ക്കാ​യി കൃ​ഷ്ണ പ്ര​സാ​ദ് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ഒ​രു ഓ​പ്പ​റേ​ഷ​ന്‍ വ​ഴി അ​സു​ഖം പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാം എ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ ഉ​റ​പ്പ് ന​ല്കി​യി​ട്ടു​ണ്ട്. മം​ഗ​ളു​രു കെ​എം​സി ഹോ​സ്പി​റ്റ​ലി​ല്‍ നി​ന്നാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തു​ന്ന​ത്.

അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​ന്ന ഓ​പ്പ​റേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​നാ​യി ഫ​ണ്ട് സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി കൃ​ഷ്ണ​പ്ര​സാ​ദ് ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കോ​ടോം-​ബോ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ജ, അ​ഞ്ചാം വാ​ര്‍​ഡ് മെ​മ്പ​ര്‍ ബി​ന്ദു കൃ​ഷ്ണ​ന്‍, ആ​റാം വാ​ര്‍​ഡ് മെം​ബ​ര്‍ ആ​ന്‍​സി ജോ​സ​ഫ്, ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡ് മെം​ബ​ര്‍ ജോ​സ് പു​തു​ശ്ശേ​രി​കാ​ല​യി​ല്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും വി.​കെ. ജ​യേ​ഷ് ചെ​യ​ര്‍​മാ​നാ​യും സ​ച്ചി​ന്‍ ഗോ​പു ക​ണ്‍​വീ​ന​റാ​യും സി.​ഒ. ജോ​യ് ട്ര​ഷ​റ​റാ​യു​മാ​ണ് ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ധ​ന​സ​ഹാ​യ ശേ​ഖ​ര​ണാ​ർ​ത്ഥം ഒ​ട​യ​ഞ്ചാ​ൽ ഇ​സാ​ഫ് ബാ​ങ്കി​ൽ


Ac No : 53220004255658. IFSC CODE: ESMF0001232 അ​ക്കൗ​ണ്ടും : 8547955452 ഗൂ​ഗി​ൾ പേ​യും തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്‍​വീ​ന​ര്‍ സ​ച്ചി​ന്‍ ഗോ​പു, ചെ​യ​ര്‍​മാ​ന്‍ വി.​കെ. ജ​യേ​ഷ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സ​ജി പ്ലാ​ച്ചേ​രി​പു​റ​ത്ത്, ര​ക്ഷാ​ധി​കാ​രി ടി. ​ബി​ന്ദു, ക​മ്മി​റ്റി​യം​ഗം കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ട്ര​ഷ​റ​ര്‍ പി.​ഒ. ജോ​യ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ കെ. ​ഗ​ണേ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.