ലോ​ക​ബാ​ങ്ക് സ​ഹാ​യം കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്ക് ക​രു​ത്തേ​കും: മ​ന്ത്രി പ്ര​സാ​ദ്
Tuesday, September 3, 2024 1:21 AM IST
മു​ളി​യാ​ര്‍: കേ​ര​ള​ത്തി​ല്‍ കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ 2,390 കോ​ടി​യു​ടെ ലോ​ക​ബാ​ങ്ക് പ​ദ്ധ​തി​ക്ക് ഈ ​വ​ര്‍​ഷം തു​ട​ക്കം കു​റി​ക്കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ്. മു​ളി​യാ​റി​ല്‍ കേ​ര​ള പ്ലാ​ന്‍റേ​ഷ​ൻ കോ​ര്‍​പ​റേ​ഷ​ന്‍ കാ​സ​ർ​ഗോ​ഡ് കാ​ഷ്യു എ​സ്റ്റേ​റ്റി​ല്‍ നി​ര്‍​മി​ച്ച ക​ശു​മാ​ങ്ങ പ​ഴ​ച്ചാ​ര്‍ സം​സ്‌​ക​ര​ണ ഫാ​ക്ട​റി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 1,680 കോ​ടി രൂ​പ ലോ​ക​ബാ​ങ്ക് സ​ഹാ​യ​മാ​യി ല​ഭി​ക്കും. ബാ​ക്കി തു​ക സം​സ്ഥാ​ന വി​ഹി​ത​മാ​ണ്.​സം​സ്ഥാ​ന​ത്തി​ന്‍റെ പ്രാ​ഥ​മി​ക, ദ്വി​തീ​യ കാ​ര്‍​ഷി​ക വ​ള​ര്‍​ച്ച​യ്ക്കും കാ​ര്‍​ഷി​ക വാ​ണി​ജ്യ മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നും തു​ക വി​നി​യോ​ഗി​ക്കും.
ക​ര്‍​ഷ​ക​ന്‍റെ വ​രു​മാ​ന വ​ര്‍​ധ​ന​വി​ന് മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍​ക് പ്ര​ധാ​ന്യം ന​ല്ക​ണം. ഗു​ണ​മേ​ന്മ​യു​ള്ള മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ച്ചാ​ല്‍ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​യും.

കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടാ​യി​ര​ത്തോ​ളം മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്നു​ണ്ട്. കൃ​ഷി​ക്കൂ​ട്ട​ങ്ങ​ള്‍, ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ എ​ന്നി​വ വ​ഴി 14 കേ​ര​ള അ​ഗ്രോ ബ്രാ​ന്‍​ഡ​ഡ് ഷോ​പ്പു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​പ്റ്റം​ബ​ര്‍, ഒ​ക്ടോ​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ഇ​ത് യാ​ഥാ​ര്‍​ഥ്യ​മാ​ക്കും. കോ​ര്‍​പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ സാ​ധ്യ​മാ​യ സ​ഹാ​യം ന​ല്കും. സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് എ​ല്ലാ കാ​ല​വും സ​ഹാ​യ​വും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ഉ​ദാ​സീ​ന​ത കാ​ട്ട​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. മി​നി, വാ​ര്‍​ഡ് മെം​ബ​ര്‍ റെ​യ്‌​സ റാ​ഷി​ദ്, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. കു​ര്യാ​ക്കോ​സ്, പ്ര​ഫ.​കെ. മോ​ഹ​ന്‍​കു​മാ​ര്‍, ജോ​യി​സ് സെ​ബാ​സ്റ്റ്യ​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ സി.​പി. ബാ​ബു, എം. ​മാ​ധ​വ​ന്‍, പി. ​ജ​യ​കൃ​ഷ്ണ​ന്‍, അ​ബ്ദു​ള്‍ ഖാ​ദ​ര്‍ കേ​ളോ​ട്ട്, കെ.​ബി. മു​ഹ​മ്മ​ദ്കു​ഞ്ഞി, കെ.​എ. വി​ജ​യ​ന്‍, കെ. ​സു​രേ​ന്ദ്ര​ന്‍ ടി.​ആ​ര്‍. വി​ജ​യ​ന്‍, പി.​ജി. മോ​ഹ​ന​ന്‍, ടി.​പി. ഷീ​ബ, ബി.​സി. കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഒ.​പി. അ​ബ്ദു​ള്‍ സ​ലാം സ്വാ​ഗ​ത​വും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ജ​യിം​സ് ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.