മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ത്ത കാ​ല​ത്തെ പെ​ന്‍​ഷ​ന്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും
Wednesday, September 4, 2024 7:19 AM IST
മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ല്‍ പെ​ന്‍​ഷ​ന്‍ മു​ട​ങ്ങി​യ പ​രാ​തി​യു​മാ​യാ​ണ് എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​നാ​യ ജി.​എം. മു​ഹ​മ്മ​ദ് ബി​ലാ​ല്‍ ത​ദ്ദേ​ശ അ​ദാ​ല​ത്തി​ലെ​ത്തി​യ​ത്. ഹീ​മോ​ഫീ​ലി​യ രോ​ഗി​യാ​യ ബി​ലാ​ല്‍ ചി​കി​ത്സാ​ര്‍​ഥം ആ​ശു​പ​ത്രി​യി​ല്‍ ആ​യ​തി​നാ​ലും കോ​വി​ഡ് ബാ​ധി​ച്ച​തു​മൂ​ല​വും മ​സ്റ്റ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ല്‍ 2019 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2022 ജ​നു​വ​രി വ​രെ​യു​ള്ള പെ​ന്‍​ഷ​ന്‍ ല​ഭി​ച്ചി​ല്ല.

മ​സ്റ്റ​ര്‍ ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് ഇ​തി​ന് ശേ​ഷ​മു​ള്ള പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്നു​ണ്ട്. മാ​സ്റ്റ​റിം​ഗ് ചെ​യ്യാ​ത്ത കാ​ല​യ​ള​വി​ലെ കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബി​ലാ​ല്‍ ത​ദ്ദേ​ശ അ​ദാ​ല​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി പ​രി​ശോ​ധി​ച്ച മ​ന്ത്രി എം.​ബി. രാ​ജേ​ഷ്, ബി​ലാ​ലി​ന്‍റെ പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ലേ​ക്ക് സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. വി​ഷ​യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ച്ച് ആ​വ​ശ്യ​മാ​യ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും.


ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​യ ബി​ലാ​ലി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭി​ന്ന​ശേ​ഷി സ്‌​കോ​ള​ര്‍​ഷി​പ്പ് ഉ​റ​പ്പ് വ​രു​ത്താ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. പെ​ന്‍​ഷ​ന്‍ കു​ടി​ശി​ക​യ്ക്കു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക്കൊ​പ്പം പ്ര​ത്യേ​ക സ്‌​കോ​ള​ര്‍​ഷി​പ്പും ഉ​റ​പ്പു​വ​രു​ത്തി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് ബി​ലാ​ല്‍ അ​ദാ​ല​ത്ത് വേ​ദി​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​ത്.