സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് കാ​യി​ക​മേ​ള നീ​ലേ​ശ്വ​ര​ത്ത്
Tuesday, September 3, 2024 1:21 AM IST
നീ​ലേ​ശ്വ​രം: മ​ല​യാ​ളി മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ 43-ാമ​ത് സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് കാ​യി​ക​മേ​ള ഡി​സം​ബ​ര്‍ 14, 15 തീ​യ​തി​ക​ളി​ല്‍ നീ​ലേ​ശ്വ​രം ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. 30 വ​യ​സ് മു​ത​ല്‍ പ്രാ​യ​മു​ള്ള സ്ത്രീ​പു​രു​ഷ​ന്മാ​ര്‍​ക്ക് അ​ഞ്ചു വ​യ​സി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലു​ള്ള വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ല്‍ മ​ത്സ​രി​ക്കാം.

രാ​ജാ​സ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം സം​സ്ഥാ​ന സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ അം​ഗം ടി.​വി. ബാ​ല​ന്‍ മാ​ണി​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​യാ​ളി മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​മെ​ന്‍റ​ലി​ന്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ കെ. ​മോ​ഹ​ന​ന്‍, പ്ര​സ്ഫോ​റം പ്ര​സി​ഡ​ന്‍റ് സേ​തു ബ​ങ്ക​ളം, മ​ല​യാ​ളി മാ​സ്റ്റേ​ഴ്സ് സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി വൈ. ​ച​ന്ദ്ര​ബാ​ബു, ട്ര​ഷ​റ​ര്‍ പി.​എം. ഹ​സൈ​നാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ വി​ജ​യ​കു​മാ​ര്‍, ഗോ​വി​ന്ദ​ന്‍ ന​മ്പി, പി.​പി. അ​ടി​യോ​ടി, എ.​വി. കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, പി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യ സെ​ക്ര​ട്ട​റി വി.​വി. ഉ​ദ​യ​ന്‍ പാ​ലാ​യി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ് കു​മാ​ര്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ പ​ത്മ​ന​ഭ​ച​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.