ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ മാതാവിന്‍റെ ജനനതിരുനാളിന് തുടക്കം
Monday, September 2, 2024 2:11 AM IST
ക​ടു​മേ​നി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ാമ​റി​യ​ത്തി​ന്‍റെ ജ​ന​ന​ തിരു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ലി​ജോ തെ​ങ്ങ​നാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഇ​ന്ന് വൈ​കുന്നേരം നാ​ലി​ന് ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​മെ​ൽ​ബി​ൻ തെ​ങ്ങും​പ​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്നു​ള്ള ദി​ന​ങ്ങ​ളി​ൽ വൈ​കി​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​മാ​ത്യു പ്ര​വ​ർ​ത്തും​മ​ല​യി​ൽ,ഫാ. ​ജ​യിം​സ് ആ​ന​ത്താ​ര​യ്ക്ക​ൽ, ഫാ. ​ഓ​സ്റ്റി​ൻ ച​ക്കാം​കു​ന്നേ​ൽ, ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, റ​വ. ഡോ. ​മാ​ണി മേ​ൽ​വെ​ട്ടം എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


സ​മാ​പ​ന ദി​വ​സ​മാ​യ എ​ട്ടി​ന് രാ​വി​ലെ 8.30 ന് ​തു​ട​ങ്ങു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നീ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​രള​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച ഭ​ക്ഷ​ണം.