അ​ധാ​ര്‍​മി​ക​ത​യു​ടെ കൂ​ത്ത​ര​ങ്ങാ​യി പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍: സോ​ണി സെ​ബാ​സ്റ്റ്യ​ന്‍
Thursday, September 5, 2024 12:59 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ധാ​ര്‍​മി​ക​ത​യു​ടെ കൂ​ത്ത​ര​ങ്ങാ​യി കേ​ര​ള​ത്തെ മാ​റ്റി​യാ​താ​ണ് ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​മെ​ന്നും,ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​ര്‍​ണ്ണ​ക​ള്ള​ക്ക​ട​ത്തു​ള്‍​പ്പ​ടെ​യു​ള്ള നി​ര​വ​ധി ത​ട്ടി​പ്പു​ക​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ന്‍.

ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലും വി​ശ്വാ​സ​മി​ല്ലാ​തെ സ്വ​യ​ര​ക്ഷ​യ്ക്ക് തോ​ക്ക് ലൈ​സ​ന്‍​സ് സ​മ്പാ​ദി​ക്കാ​നു​ള്ള തി​ടു​ക്ക​ത്തി​ലാ​ണ് ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ​മാ​ര്‍ പോ​ലു​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ ന​ട​ത്തി​യ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ഹ​ക്കീം കു​ന്നി​ല്‍,


എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, കെ. ​നീ​ല​ക​ണ്ഠ​ന്‍, എം. ​അ​സി​നാ​ര്‍, ര​മേ​ശ​ന്‍ ക​രു​വാ​ച്ചേ​രി, പി.​ജി. ദേ​വ്, കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, എം.​സി. പ്ര​ഭാ​ക​ര​ന്‍, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ന്‍, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ര്‍, മാ​മു​നി വി​ജ​യ​ന്‍, പി.​വി. സു​രേ​ഷ്, വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, ഗീ​ത കൃ​ഷ്ണ​ന്‍, സി.​വി. ജ​യിം​സ്, സു​ന്ദ​ര ആ​രി​ക്കാ​ടി, ധ​ന്യ സു​രേ​ഷ്, ആ​ര്‍. ഗം​ഗാ​ധ​ര​ന്‍, കെ.​വി. വി​ജ​യ​ന്‍, ജോ​യി ജോ​സ​ഫ്, ഉ​മേ​ശ​ന്‍ ബേ​ളൂ​ര്‍, മ​ധു​സൂ​ദ​ന​ന്‍ ബാ​ലൂ​ര്‍, കെ.​വി. ഭ​ക്ത​വ​ത്സ​ല​ന്‍, ടി. ​ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍, എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍, ഡി.​എം.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.