ര​ണ്ടു​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു
Monday, September 2, 2024 2:11 AM IST
പ​ര​പ്പ: പ​ര​പ്പ​യി​ല്‍ ര​ണ്ടു സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റു. പ​ര​പ്പ കു​ണ്ടൂ​ച്ചി​യി​ലെ ഷെ​ഫീ​ഖി​ന്‍റെ മ​ക​ന്‍ അ​തി​ലാ​ൻ ഹാ​ദി (10), പ​ര​പ്പ​യി​ലെ റി​യാ​സി​ന്‍റെ മ​ക​ന്‍ റി​സ്വാ​ന്‍ (11) എ​ന്നി​വ​ര്‍​ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​രു​വ​രെ​യും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ദ്ര​സ​യി​ല്‍ നി​ന്നും മ​ട​ങ്ങി​വ​ര​വെ​യാ​ണ് പ​ര​പ്പ​യി​ല്‍ വെ​ച്ച് ഇ​രു​വ​ര്‍​ക്കും പേ​പ്പ​ട്ടി​യു​ടെ ക​ടി​യേ​റ്റ​ത്. ക​റു​ത്ത നി​റ​ത്തി​ലു​ള്ള നാ​യ​യാ​ണ് കു​ട്ടി​ക​ളെ ക​ടി​ച്ച​ത്. ഇ​തു പ​ര​പ്പ ടൗ​ണി​ല്‍ ത​ന്നെ ഉ​ണ്ടെ​ന്ന് നി​ഗ​മ​നം. പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ക്കു​ന്നി​ല്ല എ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ പ​ര​പ്പ​യി​ല്‍ സം​ഘ​ടി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.