കാ​ട്ടാ​ന ആ​ക്ര​മ​ണം ന​ട​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ എ​കെ​സി​സി ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Saturday, July 20, 2024 1:14 AM IST
പാ​ലാ​വ​യ​ൽ: കൂ​ട്ട​ക്കു​ഴി, മീ​ന​ഞ്ചേ​രി, കോ​ളി​ത്ത​ട്ട്, ചാ​വ​റ​ഗി​രി ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം ന​ട​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ എ​കെ​സി​സി ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. അ​തി​രൂ​പ​ത ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ജി​ത് തോ​മ​സ് കു​ഴു​വേ​ലി​ൽ, ജോ​യി കൊ​ച്ചു​കു​ന്ന​ത്തു​പ​റ​മ്പി​ൽ, തോ​മാ​പു​രം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.


ആ​ർ​ആ​ർ​ടി സം​ഘ​ത്തെ എ​ത്തി​ച്ച് കാ​ട്ടാ​ന​ക​ളെ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് തു​ര​ത്ത​ണ​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യി​ൽ വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.