ദേ​ശീ​യ ജ​ല​പാ​ത!
Friday, July 19, 2024 1:48 AM IST
പെ​രി​യ: മ​ഴ ത​ക​ര്‍​ത്തു​പെ​യ്യു​മ്പോ​ള്‍ വെ​ള്ളം കു​ത്തി​യൊ​ഴു​കി ദേ​ശീ​യ​പാ​ത ത​ക​ര്‍​ച്ചാ​ഭീ​തി​യി​ല്‍. റോ​ഡ് വി​ക​സ​ന​ത്തോ​ടൊ​പ്പം പ​ല​യി​ട​ത്തും ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണം ഇ​നി​യും ആ​രം​ഭി​ക്കാ​ത്ത​താ​ണ് റോ​ഡു​ക​ളെ തോ​ടു​ക​ളാ​ക്കി മാ​റ്റു​ന്ന​ത്. പെ​രി​യ പോ​ലു​ള്ള നി​ര​പ്പാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലും ഇ​പ്പോ​ള്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. പെ​രി​യ മേ​ല്‍​പാ​ല​ത്തി​ല്‍ ഓ​വു​ചാ​ല്‍ നി​ര്‍​മി​ച്ചി​ട്ടി​ല്ല.

അ​തി​നാ​ല്‍ 25 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ നി​ന്നും വെ​ള്ള​ച്ചാ​ട്ടം പോ​ലെ​യാ​ണ് മ​ഴ​വെ​ള്ളം റോ​ഡി​ലേ​ക്ക് പ​തി​ക്കു​ന്ന​ത്. ഇ​തു റോ​ഡു​ക​ളു​ടെ ത​ക​ര്‍​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടു​മെ​ന്നു​റ​പ്പാ​ണ്. മ​ഴ ആ​രം​ഭി​ച്ച​തു​മു​ത​ല്‍ റോ​ഡി​ല്‍ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​നോ​ട് ഒ​പ്പം ത​ന്നെ ഓ​വു​ചാ​ലും നി​ര്‍​മി​ക്ക​ണ​മെ​ന്ന വ്യാ​പാ​രി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ആ​വ​ശ്യം അ​ധി​കൃ​ത​ര്‍ ചെ​വി​ക്കൊ​ണ്ടി​രു​ന്നി​ല്ല. ഇ​തി​ന്‍റെ ദു​രി​തം ജ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ത്.