എ​ണ്ണ​പ്പാ​റ-​മു​ക്കു​ഴി റോ​ഡി​ന്‍റെ വ​ശ​മി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Friday, July 19, 2024 1:48 AM IST
എ​ണ്ണ​പ്പാ​റ: എ​ണ്ണ​പ്പാ​റ-​മു​ക്കു​ഴി റോ​ഡി​ലെ നെ​ടു​ക​ര​യി​ൽ വീ​തി​കു​റ​ഞ്ഞ റോ​ഡി​ന്‍റെ വ​ശ​മി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. താ​ഴെ ആ​ഴ​മേ​റി​യ ച​രി​വാ​യ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. സ​ബ് ക​ള​ക്ട​ർ സൂ​ഫി​യാ​ൻ അ​ഹ​മ്മ​ദ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

കു​ന്നി​ടി​ച്ച ഭാ​ഗ​ത്തി​നും ആ​ഴ​മേ​റി​യ ച​രി​വി​നു​മി​ട​യി​ൽ കി​ട​ക്കു​ന്ന റോ​ഡി​ൽ സു​ര​ക്ഷാ​വേ​ലി പോ​ലു​മി​ല്ലാ​ത്ത​ത് അ​പ​ക​ട​സാ​ധ്യ​ത​യൊ​രു​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള റോ​ഡി​ൽ ഏ​ഴാം​മൈ​ൽ മു​ത​ൽ മു​ക്കു​ഴി വ​രെ​യും എ​ണ്ണ​പ്പാ​റ മു​ത​ൽ താ​യ​ന്നൂ​ർ വ​രെ​യും വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്.


അ​തു​കൊ​ണ്ടു​ത​ന്നെ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​വും വേ​ഗ​ത​യും കൂ​ടി. എ​ന്നാ​ൽ എ​ണ്ണ​പ്പാ​റ​യ്ക്കും മു​ക്കു​ഴി​ക്കു​മി​ട​യി​ലു​ള്ള ഭാ​ഗം മാ​ത്രം പ​ഴ​യ​പ​ടി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം ര​ണ്ടു ദി​ശ​ക​ളി​ലേ​ക്കും വ​ന്നാ​ൽ കു​ടു​ങ്ങി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്.

ച​രി​വി​നോ​ടു​ചേ​ർ​ന്ന വ​ശം ഇ​ടി​ഞ്ഞ​തോ​ടെ ഇ​നി ഗ​താ​ഗ​തം മ​റു​വ​ശ​ത്തു​കൂ​ടി മാ​ത്രം തി​രി​ച്ചു​വി​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്.