ന​വ​ജാ​ത​ശി​ശു​വി​ന്‍റെ സം​ര​ക്ഷ​ണം സി​ഡ​ബ്ല്യു​സി ഏ​റ്റെ​ടു​ത്തു
Thursday, July 18, 2024 2:27 AM IST
കാ​സ​ര്‍​ഗോ​ഡ്: ദേ​ലം​പാ​ടി പ​ഞ്ചി​ക്ക​ലി​ല്‍ സ്‌​കൂ​ള്‍ വ​രാ​ന്ത​യി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ന​വ​ജാ​ത ശി​ശു​വി​ന്‍റെ സം​ര​ക്ഷ​ണം കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തു.

കു​ട്ടി​യെ നി​ല​വി​ലെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​തി​യി​ല്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രേ​ണു​ക ദേ​വി ത​ങ്ക​ച്ചി, അ​ഹ​മ്മ​ദ് ഷ​റീ​ന്‍, ശ്രീ​ജി​ത് എ​ന്നി​വ​ര്‍ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ള്‍​ക്ക് ശേ​ഷം കു​ട്ടി​യെ ചേ​രൂ​ര്‍ മേ​നാ​ങ്കോ​ട്ട് സ്ഥി​തി ചെ​യ്യു​ന്ന ശി​ശു വി​കാ​സ് ഭ​വ​നി​ലേ​ക്ക് മാ​റ്റും.


കു​ട്ടി​യു​ടെ നി​ല​വി​ലെ ആ​രോ​ഗ്യ സാ​ഹ​ച​ര്യ​ത്തെ​കു​റി​ച്ചും ആ​വ​ശ്യ​മാ​യ ചി​കി​ത്സ​ക​ളെ​കു​റി​ച്ചും ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​ജ​മാ​ലു​ദ്ദീ​നു​മാ​യി ക​മ്മി​റ്റി ച​ര്‍​ച്ച ന​ട​ത്തി. നി​ല​വി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ ക​മ്മി​റ്റി തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ആ​ദൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്തു.