വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍നി​ന്ന് ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Thursday, July 18, 2024 2:27 AM IST
പ​ന​ത്ത​ടി: പ​ന​ത്ത​ടി, ക​ള്ളാ​ര്‍, ബ​ളാ​ല്‍, കു​റ്റി​ക്കോ​ല്‍, കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ടി​ക്ക​ടി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാട്ടുമൃഗങ്ങളുടെ ശ​ല്യ​ങ്ങ​ളി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​രെ സംര​ക്ഷി​ക്ക​ണ​മെ​ന്ന് കത്തോലിക്ക കോൺഗ്രസ്. കാ​ര്‍​ഷി​ക​ന​ഷ്ട​ങ്ങ​ള്‍​ക്ക് വി​ള​ക​ളു​ടെ ആ​യു​സി​ന​നു​സ​രി​ച്ചു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ​ന​ത്ത​ടി ഫൊ​റോ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

സോ​ളാ​ര്‍ വേ​ലി കൊ​ണ്ട് ആ​ന​യെ ത​ട​യാ​ന്‍ സാ​ധി​ക്കാ​ത്തി​ട​ത്ത് തൂ​ക്കു​വേ​ലി​ക​ള്‍, കി​ട​ങ്ങു​ക​ള്‍, ക​ല്‍​ഭി​ത്തി​ക​ള്‍ തു​ട​ങ്ങി​യ​വ നി​ര്‍​മി​ച്ച് ക​ര്‍​ഷ​ക​രു​ടെ ഭൂ​മി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.


എ​കെ​സി​സി​സി ഫൊ​റോ​ന ഡ​യ​റ​ക്ട​ര്‍ ഫാ.​അ​നീ​ഷ് ച​ക്കി​ട്ട​മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ല​മ്പു​ഴ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഫാ.​ആ​ശി​ഷ് അ​റ​ക്ക​ല്‍, ഗ്ലോ​ബ​ല്‍ സ​മി​തി സെ​ക്ര​ട്ട​റി പി​യൂ​സ് പ​റ​യി​ടം, രൂ​പ​ത സെ​ക്ര​ട്ട​റി രാ​ജീ​വ് തോ​മ​സ്, സ​ണ്ണി ഇ​ല​വു​ങ്ക​ല്‍, റോ​ണി പു​ഴു​ലി​പ​റ​മ്പി​ല്‍, ജോ​സ്‌​കു​ട്ടി മ​ണ്ണാ​റ​ത്ത്, വി​ല്‍​സ​ന്‍ ത​ര​ണി​യി​ല്‍, ജോ​ണ്‍​സ​ന്‍ ഉ​ള്ളാ​ട്ടി​ല്‍, ജോ​സ് അ​റ​ക്ക​പ​റ​മ്പി​ല്‍, റോ​യി ആ​ശാ​രി​കു​ന്നേ​ല്‍, തോ​മ​സ്, വി​ല്‍​സ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഫൊ​റോ​ന സെ​ക്ര​ട്ട​റി ജോ​സ് തൈ​പ്പ​റ​മ്പി​ല്‍ സ്വാ​ഗ​ത​വും ജോ​സ് നാ​ഗ​രോ​ലി ന​ന്ദി​യും പ​റ​ഞ്ഞു.