സ​ണ്ണി​യു​ടെ കു​ടും​ബ​ത്തെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണം
Wednesday, July 17, 2024 12:30 AM IST
ചി​റ്റാ​രി​ക്കാ​ൽ: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ക​ട​ന്ന​ൽ കു​ത്തേ​റ്റ് മ​രി​ച്ച ക​ർ​ഷ​ക​ൻ സ​ണ്ണി വേ​ളൂ​രി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും എ​കെ​സി​സി തോ​മാ​പു​രം മേ​ഖ​ല സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സ​മ​ഗ്ര​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണം. വ​ന്യ​ജീ​വി​ക​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം കാ​ടി​നോ​ടു ചേ​ർ​ന്ന് ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സാ​ജു പ​ടി​ഞ്ഞാ​റേ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ജി​ത്ത് കു​ഴു​വേ​ലി​ൽ, ജോ​യി ജോ​സ​ഫ് കൊ​ച്ചു​കു​ന്ന​ത്ത് പ​റ​മ്പി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അ​ഗം ആ​ന്‍റോ തെ​രു​വം​കു​ന്നേ​ൽ, റി​ജേ​ഷ് പാ​ല​മ​റ്റ​ത്തി​ൽ, ബെ​ന്നി ഇ​ല​വു​ങ്ക​ൽ, മോ​ളി മ​ഞ്ഞ​ക്കു​ന്നേ​ൽ, സെ​ബാ​സ്റ്റ്യ​ൻ വ​ട്ട​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ചി​റ്റാ​രി​ക്കാ​ൽ: ത​യ്യേ​നി​യി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ക​ട​ന്ന​ൽ കു​ത്തേ​റ്റ് മ​രി​ച്ച ക​ർ​ഷ​ക​ൻ സ​ണ്ണി വെ​ള്ളു​രി​ന്‍റെ കു​ടും​ബ​ത്തെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ൽ ഒ​രാ​ൾ​ക്ക് ജോ​ലി ന​ൽ​ക​ണ​മെ​ന്നും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ജ​ൻ കു​ന്നേ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യോ​ര ക​ർ​ഷ​ക​ന്‍റെ ദു​ര​വ​സ്ഥ​യി​ൽ വ​നം, റ​വ​ന്യു, കൃ​ഷി വ​കു​പ്പു​ക​ൾ ഒ​രി​ട​പെ​ട​ലും ന​ട​ത്താ​ത്ത​ത് പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.