കാ​ഞ്ഞ​ങ്ങാ​ട്ടെ റെ​യി​ൽ​പാ​ത​യോ​ര​ത്ത് പാ​യ​ലു​ക​ളു​ടെ ദൃ​ശ്യ​വ​സ​ന്തം
Wednesday, July 17, 2024 12:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ൽ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ച​തു​പ്പു​നി​ല​ങ്ങ​ളി​ൽ പൂ​ത്തു​നി​ല്ക്കു​ന്ന പാ​യ​ൽ​ച്ചെ​ടി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ദൃ​ശ്യ​വ​സ​ന്ത​മൊ​രു​ക്കു​ന്നു.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ തെ​ക്കു​വ​ശ​ത്ത് ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു​നി​ല്ക്കു​ന്ന മ​ല​ഞ്ചെ​രി​വു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ പാ​യ​ൽ​ച്ചെ​ടി​ക​ളി​ൽ നീ​ല​നി​റ​ത്തി​ലു​ള്ള പൂ​ക്ക​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ഈ ​സ​മ​യ​ത്ത് പാ​യ​ലു​ക​ൾ പൂ​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും പൂ​ക്ക​ൾ ഒ​രു​മി​ച്ച് കാ​ണു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പൂ​ക്ക​ൾ​ക്ക് ന​ല്ല നീ​ല​നി​റ​വും സാ​മാ​ന്യം വ​ലു​പ്പ​വു​മു​ണ്ട്. ഓ​ണ​ക്കാ​ല​ത്തോ​ട​ടു​ത്ത സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ വെ​ള്ള​യും ചു​വ​പ്പും നി​റ​ങ്ങ​ളി​ലു​ള്ള താ​മ​ര​യും ആ​മ്പ​ലും പൂ​ത്തു​നി​റ​യാ​റു​ണ്ട്. ആ ​സ​മ​യം വ​രെ ഈ ​പൂ​ക്ക​ൾ കൂ​ടി നി​ല​നി​ന്നാ​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ​ക്ക് അ​ത് മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​വ​സ​ന്തം സ​മ്മാ​നി​ക്കും.