സ്വി​ച്ചി​ടു​ന്ന​തി​നി​ടെ വീ​ട്ട​മ്മ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Tuesday, July 16, 2024 10:22 PM IST
കാ​സ​ര്‍​ഗോ​ഡ്: വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ഷെ​ഡ്ഡി​ല്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ന്‍ പോ​കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ ഷോ​ക്കേ​റ്റ് മ​രി​ച്ചു. മ​ധൂ​ര്‍ മാ​യി​പ്പാ​ടി കു​തി​ര​പ്പാ​ടി​യി​ലെ കാ​ര്‍​ത്തി​ക നി​ല​യ​ത്തി​ലെ ഗോ​പാ​ല ഗ​ട്ടി​യു​ടെ ഭാ​ര്യ ഹേ​മാ​വ​തി (53) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന മു​റി​യി​ലേ​ക്ക് വീ​ട്ടി​ല്‍​നി​ന്ന് വൈ​ദ്യു​തി ക​ണ​ക്‌‌​ഷ​ന്‍ എ​ടു​ത്തി​രു​ന്നു. ഈ ​വ​യ​ര്‍​ലൈ​നി​ല്‍ വെ​ള്ളം ക​യ​റി ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.


ഷോ​ക്കേ​റ്റ് തെ​റി​ച്ചു​വീ​ണ ഹേ​മാ​വ​തി​യെ ഉ​ട​ന്‍ ത​ന്നെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സീ​താം​ഗോ​ളി കി​ന്‍​ഫ്ര പാ​ര്‍​ക്കി​ലെ ഇ​ന്‍റ​ര്‍​ലോ​ക്ക് നി​ര്‍​മാ​ണ​സ്ഥാ​പ​ന​ത്തി​ല്‍ പാ​ച​ക​ക്കാ​രി​യാ​യി​രു​ന്നു. മ​ക്ക​ള്‍: അ​ജി​ത്, അ​വി​നാ​ശ്, അ​ക്ഷ​യ. സ​ഹോ​ദ​ര​ങ്ങ​ള്‍: ര​മാ​നാ​ഥ, മാ​ലി​നി, ച​ഞ്ച​ല, വ​ത്സ​ല, ശി​വ.