വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വാ​ക്ക​ളി​ല്‍നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടി
Tuesday, July 16, 2024 1:48 AM IST
കാ​സ​ര്‍​ഗോ​ഡ്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ര​ണ്ടു യു​വാ​ക്ക​ളി​ല്‍നി​ന്ന് എം​ഡി​എം​എ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി.

കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ചെ​ങ്ക​ള റ​ഹ്‌​മ​ത്ത് ന​ഗ​ര്‍ മ​ണി​യ​ടു​ക്ക​യി​ലെ സി.​സെ​ഡ്.​നു​മാ​ന്‍ (23), എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്തെ ജോ​യ​ല്‍ ജോ​സ​ഫ് (23) എ​ന്നി​വ​രാ​ണ് അറ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കാ​സ​ര്‍​ഗോ​ഡ് ചൗ​ക്കി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.


ചി​കി​ത്സ​ക്ക് ശേ​ഷം ഇ​വ​രു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ കാ​ഷ്വാ​ലി​റ്റി​ക്ക് മു​ന്നി​ല്‍ വെ​ച്ച് പോ​ലീ​സ് ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് നു​മാ​ന്‍റെ കൈ​വ​ശം 1.18 ഗ്രാം ​എം​ഡി​എം​എ​യും ജോ​യ​ലി​ന്‍റെ കൈ​വ​ശം 0.73 ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ടെ​ത്തി​യ​ത്.

വി​ല്‍​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നു​മാ​യാ​ണ് ഇ​വ കൊ​ണ്ടു​ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.