കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നു നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധം
Tuesday, July 16, 2024 1:48 AM IST
ചി​റ്റാ​രി​ക്കാ​ൽ: കേ​ടാ​യ മീ​റ്റ​ർ മാ​റ്റി​സ്ഥാ​പി​ച്ച് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ന​ല്ലോം​പു​ഴ സെ​ക്ഷ​നി​ലെ കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ അ​രു​ൺ കു​മാ​റി​നെ ജീ​പ്പി​ടി​ച്ചും ത​ല​യ്ക്ക​ടി​ച്ചും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​നെ​തി​രെ വൈ​ദ്യു​തി മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രും ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊതുയോഗവും ന ന​ട​ത്തി.

യോ​ഗ​ത്തി​ൽ ഇ​ല​ക്ട്രി​ക്ക​ൽ എം​പ്ലോ​യീ​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​എ​സ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ജ​നാ​ർ​ദ്ദ​ന​ൻ, കെ​എ​സ്ഇ​ബി ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഒ.​വി.​ര​മേ​ഷ്, സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​എ​സ്.​ശ്രീ​നി​വാ​സ​ൻ, ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) പ്ര​തി​നി​ധി സ​ജി, കെ​എ​സ്ഇ​ബി കോ​ൺ​ട്രാ​ക്ട് വ​ർ​ക്കേ​ർ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. രാ​മ​ച​ന്ദ്ര​ൻ, പെ​ൻ​ഷ​നേ​ഴ്സ് കൂ​ട്ടാ​യ്മ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ക​ള​രി​മു​റി​ക്ക​ൽ, പി.​സ​ന്തോ​ഷ് കു​മാ​ർ, ശ്രീ​രാ​ജ്, എ.​ജ​യ​കൃ​ഷ്ണ​ൻ, കെ.​ശ​ശി​ധ​ര​ൻ, പി.​രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.