x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്ന് കോൺഗ്രസ്; സുകുമാരൻ നായരെ കണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ


Published: September 30, 2025 01:28 PM IST | Updated: September 30, 2025 01:28 PM IST

പത്തനംതിട്ട: സംസ്ഥാന സർക്കാരിന് അനുകൂലമായി നിലപാട് എടുത്ത എൻഎ സ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടർന്ന് കോൺഗ്രസ്. കെപിസിസി അച്ചട ക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എൻഎസ്എസ് ജനറൽ സെ ക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്‌ച നടത്തി. അനുനയ ശ്രമം തുടരുന്ന തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
ചർച്ചയുടെ വിശദാംശങ്ങൾ പറയാൻ കഴിയില്ലെന്നാണ് സുകുമാരൻ നായരെ കണ്ട തിന് ശേഷമുള്ള തിരുവഞ്ചൂരിൻ്റെ പ്രതികരണം. ശബരിമല വിഷയത്തിൽ എൻഎ സ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാ ശമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് തിരുവഞ്ചൂർ സുകുമാര ൻ നായരെ കണ്ടത്. കഴിഞ്ഞ ദിവസം പി.ജെ.കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുട ങ്ങിയ കോൺഗ്രസ് നേതാക്കളും പെരുന്നയിൽ എത്തിയിരുന്നു.

Tags : nss congress thiruvanchoorradhakrishnan

Recent News

Up