പാറ്റ്ന: ബിഹാറിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്. എൻഡിഎ ഭരണം തുടരുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
"തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് നന്നായി. ജനങ്ങൾ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ കാത്തിരിക്കുക്കയാണ്. അവർക്ക് അതിനുള്ള അവസരം ലഭ്യമായിരിക്കുകയാണ്. നവംബർ 14ന് നീതിഷ് കുമാറിന്റെ നേതൃത്തിലുള്ള എൻഡിഎ തന്നെ വൻ വിജയം നേടും.'-രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നീതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തും. ആർജെഡിയെയും ഇന്ത്യ സഖ്യത്തെയും ജനങ്ങൾ തള്ളിക്കളയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.
Tags : bihar election 2025 rajiv ranjan singh nitish kumar nda