പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) യുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടിക്ക് ലഭിച്ച ആറ് സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രിയും എച്ച്എഎം അധ്യക്ഷനുമായ ജിതൻ റാം മാഞ്ചിയാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ദീപ കുമാരി ഇമാംഗഞ്ച് സീറ്റിൽ മത്സരിക്കും. തിക്കാരി സീറ്റിൽ അനിൽ കുമാറാണ് സ്ഥാനാർഥി.
ജ്യോതി ദേവി ബാരാച്ചട്ടിയിൽ നിന്നും പ്രഫുൽ കുമാർ മാഞ്ചി സിക്കന്തറയിൽ നിന്നും ജനവിധി തേടും. റോമിത് കുമാർ അത്രി മണ്ഡലത്തിലും ലലൻ റാം കുടുംബ മണ്ഡലത്തിലും മത്സരിക്കും.
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥിപട്ടികയും ഇന്ന് പുറത്ത് വിട്ടിരുന്നു. പിന്നാലെയാണ് എൻഡിഎയിലെ ഘടകക്ഷിയായ എച്ച്എഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
Tags : bihar assembly election ham candidates announced nda jithanrammanjhi