x
ad
Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

കേ​ര​ള​മ​ട​ക്കം 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ


Published: October 27, 2025 05:24 PM IST | Updated: October 27, 2025 06:15 PM IST

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​മ​ട​ക്കം 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. കേ​ന്ദ്ര മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​ത്.

ചൊ​വ്വാ​ഴ്ച മു​ത​ൽ കേ​ര​ള​മ​ട​ക്ക​മു​ള്ള 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കും. എ​സ്ഐ​ആ​ർ ന​ട​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ വോ​ട്ട​ർ പ​ട്ടി​ക ഇ​ന്നു മു​ത​ൽ മ​ര​വി​പ്പി​ക്കും. ആ​ധാ​ര്‍ കാ​ര്‍​ഡ് തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി പ​രി​ഗ​ണി​ക്കും.

കേ​ര​ള​ത്തി​ന് പു​റ​മെ ഛത്തീ​സ്ഗ​ഡ്, ഗോ​വ, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്നാ​ട്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ള്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും പു​തു​ച്ചേ​രി, ല​ക്ഷ്വ​ദീ​പ്, ആ​ന്‍​ഡ​മാ​ൻ എ​ന്നീ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മ​ട​ക്കം 12 ഇ​ട​ങ്ങ​ളി​ലാ​ണ് രാ​ജ്യ​വ്യാ​പ​ക എ​സ്ഐ​ആ​ര്‍ ആ​ദ്യം ന​ട​പ്പാ​ക്കു​ക.

എ​സ്ഐ​ആ​റി​ന്‍റെ ക​ര​ട് പ​ട്ടി​ക ഡി​സം​ബ​ര്‍ ഒ​മ്പ​തി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. ന​വം​ബ​ര്‍ നാ​ല് മു​ത​ൽ ഡി​സം​ബ​ര്‍ നാ​ലു​വ​രെ​യാ​യി​രി​ക്കും കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണം ന​ട​ക്കു​ക. ഫെ​ബ്രു​വ​രി ഏ​ഴി​നാ​യി​രി​ക്കും അ​ന്തി​മ പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ക.

ബി​ഹാ​റി​ൽ ആ​ദ്യ​ഘ​ട്ട എ​സ്ഐ​ആ​ർ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ ച​ർ​ച്ച പി​ന്നീ​ട് ന​ട​ത്തി. ഒ​രു അ​പ്പീ​ൽ പോ​ലും ബി​ഹാ​റി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

1951 മു​ത​ൽ 2004 വ​രെ എ​ട്ടു​ത​വ​ണ രാ​ജ്യ​ത്ത് തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണം ന​ട​ന്നു. ഓ​ണ്‍​ലൈ​നാ​യും അ​പേ​ക്ഷ പൂ​രി​പ്പി​ക്കാം. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​മാ​യി എ​സ്ഐ​ആ​ര്‍ സം​ബ​ന്ധി​ച്ച് സി​ഇ​ഒ​മാ​ര്‍ ച​ര്‍​ച്ച ന​ട​ത്തി വി​ശ​ദീ​ക​രി​ക്കും. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന ബൂ​ത്ത് ത​ല ഏ​ജ​ന്‍റു​മാ​ര്‍​ക്കും പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും ഗ്യാ​നേ​ഷ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Tags : Voter List sir

Recent News

Up