ന്യൂഡൽഹി: സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസ് ആയി ജസ്റ്റീസ് സൂര്യകാന്തിനെ ശിപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായി ആണ് ശിപാർശ ചെയ്തത്. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് സൂര്യകാന്ത്.
ഈ വർഷം നവംബർ 23ന് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ കാലാവധി അവസാനിക്കുന്നതോടെ പുതിയ ചീഫ് ജസ്റ്റീസ് ചുമതലയേൽക്കും. കേന്ദ്ര നിയമ മന്ത്രാലയം അംഗീകാരം നൽകിയാൽ ജസ്റ്റീസ് സൂര്യകാന്ത് രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റീസ് ആയി ചുമതലയേല്‍ക്കും.
ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന അദ്ദേഹം 2019 മേയ് 24നാണ് സുപ്രീംകോടതി ജഡ്ജിയായി സേവനമാരംഭിച്ചത്.
Tags : Supreme Court Chief Justice