x
ad
Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി; ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രെ വി​ളി​ച്ചു​വ​രു​ത്തും


Published: October 27, 2025 12:42 PM IST | Updated: October 27, 2025 12:42 PM IST

ന്യൂ​ഡ​ൽ​ഹി: തെ​രു​വു​നാ​യ വി​ഷ​യ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി. തെ​രു​വു​നാ​യ ആ​ക്ര​മ​ണം സം​ബ​ന്ധി​യാ​യ നോ​ട്ടീ​സി​ന് ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളും ഡ​ൽ​ഹി കോ​പ്പ​റേ​ഷ​നും മാ​ത്ര​മാ​ണ് മ​റു​പ​ടി സ​മ​ർ​പ്പി​ച്ച​ത്. ര​ണ്ടു​മാ​സം മു​മ്പ് ന​ൽ​കി​യ നോ​ട്ടീ​സി​നാ​ണ് മ​റു​പ​ടി ത​രാ​ൻ വൈ​കു​ന്ന​തെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചു.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ താ​ഴ്ന്നു​വെ​ന്നും തു​ട​ർ​ച്ച​യാ​യി തെ​രു​വു​നാ​യ പ്ര​ശ്ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു. കേ​ന്ദ്ര​മ​ട​ക്കം മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നെ​യും കോ​ട​തി വി​മ​ർ​ശി​ച്ചു.

വി​ഷ​യ​ത്തി​ൽ ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച കോ​ട​തി എ​ല്ലാ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കും ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. എ​ല്ലാ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രും സു​പ്രീം കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് സു​പ്രീം​കോ​ട​തി വി​ശ​ദ​മാ​ക്കി.

Tags : Supreme Court street dogs

Recent News

Up