ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചതോടെ ഉടലെടുത്ത വിവാദങ്ങൾക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂർ ഇരുവരും ചർച്ച നടത്തി.
പിഎം ശ്രീയിൽ ഇടഞ്ഞ് നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സിപിഐയുടെ എതിർപ്പിനെ മറികടന്ന് പദ്ധതിയിൽ ഒപ്പുവച്ചതാണ് ബിനോയ് വിശ്വത്തെയും പാർട്ടിയെയും ചൊടുപ്പിച്ചത്.
അതേസമയം ബിനോയ് വിശ്വവുമായുള്ള ചർച്ചയ്ക്കു പിന്നാലെ സിപിഐയുടെ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ എന്നിവർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ്.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
Tags : Chief Minister Binoy Vishwam