x
ad
Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

എ​ല്‍​ഡി​എ​ഫ് കൈ​വി​ട്ടാ​ല്‍ സി​പി​ഐ​യെ സ്വീ​ക​രി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍


Published: October 27, 2025 05:12 PM IST | Updated: October 27, 2025 06:24 PM IST

ക​ണ്ണൂ​ര്‍: എ​ല്‍​ഡി​എ​ഫ് കൈ​വി​ട്ടാ​ല്‍ സി​പി​ഐ​യെ സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം കെ. ​സു​ധാ​ക​ര​ന്‍ എം​പി. ക​ണ്ണൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​ഐ​യെ പോ​ലൊ​രു ഇ​ട​തു​പ​ക്ഷ പാ​ര്‍​ട്ടി ചി​ല​ത് പ​റ​യു​മ്പോ​ള്‍ അ​തി​ന​ക​ത്ത് എ​വി​ടെ​യൊ​ക്കെ​യോ കാ​ര്യ​മു​ണ്ടെ​ന്ന​ത് വ്യ​ക്ത​മാ​ണ്. സി​പി​എ​മ്മി​ന് സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. അ​തി​ന് അ​തി​ന്‍റേ​താ​യ കാ​ര​ണ​ങ്ങ​ളു​ണ്ട്. ആ ​കാ​ര​ണ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​തെ മു​ന്നോ​ട്ടു​പോ​യാ​ല്‍ ഇ​ട​ത് പ​ക്ഷ​ത്തി​ന​ക​ത്ത് ക​ലാ​പം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

മു​ന്ന​ണി​യോ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളോ ച​ര്‍​ച്ച ചെ​യ്യാ​തെ ഒ​രു തീ​രു​മാ​നം എ​ടു​ക്കു​മ്പോ​ള്‍ ആ ​തീ​രു​മാ​ന​ത്തോ​ട് വി​യോ​ജി​പ്പു​ള്ള ഘ​ട​ക​ക​ക്ഷി​ക​ള്‍ വി​ഘ​ടി​ച്ചു​പോ​കും. ഈ ​അ​വ​സ്ഥ​യി​ല്‍ സി​പി​ഐ​യ്ക്ക് മു​ന്ന​ണി​യി​ല്‍ തു​ട​രാ​ന്‍ സാ​ധി​ക്കി​ല്ല.

ഭ​രി​ക്കു​ന്ന ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കി​ട​യി​ല്‍ ഐ​ക്യം വേ​ണം. എ​ന്നാ​ല​ല്ലേ എ​ല്ലാം ന​ല്ല​നി​ല​യി​ല്‍ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. മു​ന്ന​ണി​വി​ട്ട് സി​പി​ഐ വ​ന്നാ​ല്‍ സ്വീ​ക​രി​ക്കു​മെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

Tags : k.sudhakara cpi ldf

Recent News

Up