ലക്നോ: ഉത്തർപ്രദേശിൽ വീണ്ടും സ്ഥലത്തിന്റെ പേര് മാറ്റം നിർദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിന്റെ പേര് കബീർധാം എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദേശം കൊണ്ടുവരുമെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം.
സ്മൃതി മഹോത്സവ് മേള 2025 ൽ ജനങ്ങളെ അഭിസംബോധന ചെയ്യവേയാണ് പ്രഖ്യാപനം. മുസ്ലീം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ താൻ അത്ഭുതപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രശസ്ത ഹിന്ദി കവി കബീർദാസുമായുള്ള ഗ്രാമത്തിന്റെ ചരിത്രപരമായ ബന്ധമാണ് നിർദേശത്തിന് പിന്നിലെ കാരണമെന്നാണ് ബിജെപി നൽകുന്ന വിശദീകരണം.
Tags : yogi adithyanath