ആലപ്പുഴ: പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പരാജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പ്രശ്നത്തിന് ഇതുവരെ പരിഹാരമായില്ലെന്നും തുടർ നടപടികൾ യഥാസമയം അറിയിക്കുമെന്നും ബിനോയ് വിശ്വം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
അതേസമയം, മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐയുടെ മന്ത്രിമാർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത നൽകിയില്ല.
ആലപ്പുഴ ഗസ്റ്റ്ഹൗസിൽവച്ചായിരുന്നു ബിനോയ് വിശ്വവും പിണറായി വിജയനും കൂടിക്കാഴ്ച നടത്തിയത്.
Tags : pm shri Binoy viswom