ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ കേരളത്തിന് നാലുവിക്കറ്റ് നഷ്ടം. പഞ്ചാബിന്റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന കേരളം മൂന്നാംദിനം ചായയ്ക്കു പിരിയുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 158 റൺസെന്ന നിലയിലാണ്.
16 റൺസുമായി സച്ചിൻ ബേബിയും നാലു റൺസുമായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. അർധസെഞ്ചുറി നേടിയ അങ്കിത് ശർമയുടെയും (62) രോഹൻ എസ്. കുന്നുമ്മലിന്റെയും (43) ബാറ്റിംഗ് മികവിലാണ് കേരളം 150 കടന്നത്. വത്സൽ ഗോവിന്ദ് 18 റൺസെടുത്തു.
പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത്, മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ്, നമാൻ ധിർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : Ranji Trophy Kerala Punjab