സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ശനിയാഴ്പ്ച പ്രഖ്യാപിച്ചേയ്ക്കും. രാവിലെ 11-ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടിയും ആസിഫ് അലിയുമാണ് നേർക്കുനേർ മത്സരിക്കുന്നത്.
മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമാണ് മത്സരരംഗത്തുള്ളത്. ലെവല്‍ ക്രോസ്, കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങളിലാണ് ആസിഫ് അലിയുടെ മത്സരം.
മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, വിജയരാഘവൻ, ടൊവീനോ തോമസ് എന്നിവരും നടൻമാർക്കുള്ള നോമിനേഷനിൽ ഉണ്ടായിരുന്നു.
പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.
കനി കുസൃതി, അനശ്വരാ രാജന്, ജ്യോതിര്‍മയി തുടങ്ങിയവര്‍ മികച്ചനടിക്കായി മത്സരിക്കാനുണ്ട്.
പ്രാഥമിക ജൂറി രണ്ടുസമിതികളായി തിരിഞ്ഞാണ് ചിത്രങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് നടത്തുക. ആദ്യമായി ഒരു ട്രാന്സ്പേഴ്സണ് ഇതിലുണ്ട്, ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക. സംവിധായകരായ രഞ്ജന്പ്രമോദ്, ജിബുജേക്കബ് എന്നിവര്‍ പ്രാഥമിക ജൂറിയിലെ രണ്ട് സബ് കമ്മിറ്റികളിലും ചെയര്പേഴ്സണ്മാര് ആയിരിക്കും. അന്തിമ വിധിനിര്‍ണയസമിതിയിലും ഇവര്‍ അംഗങ്ങളാണ്.
പ്രകാശ്രാജ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകന്, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് അംഗങ്ങള്‍.
നവാഗത സംവിധായകനായി മത്സരിക്കുന്നവരുടെ കൂടെ മോഹന്‍ലാലും ജോജുവും ഉണ്ട് എന്നതും പ്രത്യേകതയാണ്. ബറോസാണ് മോഹൻലാൽ സംവിധാനം ചെയ്ത ചിത്രം. ജോജു ജോർജിന്റെ ചിത്രം പണി.
Tags : State Film Awards Mammootty Asif Ali