Movies
ആരാധകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റിന്റെ ടീസർ റിലീസായി. തീ പാറുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളും മാസ് ഡയലോഗുകളുമായി സമ്പന്നമാണ് ടീസർ.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രകടനത്തിനൊപ്പം കിടപിടക്കുന്ന അഭിനയവുമായി ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും രേവതിയുമുണ്ട്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ്. ചിത്രം ഉഗ്രനൊരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
National
ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നീണ്ട വിശ്രമത്തിലായിരുന്ന നടൻ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. സ്വന്തമായി ഡ്രൈവ് ചെയ്ത് സ്റ്റൈലൻ എൻട്രിയിൽ അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആന്റോ ജോസഫിനൊപ്പമാണ് താരം എത്തിയത്.
ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്.
ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പേട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു.
Movies
അസുഖബാധിതനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത് പോയ മമ്മൂട്ടി ഒക്ടോബർ ഒന്നിന് തിരികെ ഷൂട്ടിംഗ് സെറ്റിലേയ്ക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ജോയിൻ ചെയ്യും. നിർമാതാവ് ആന്റോ ജോസഫ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
‘‘പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ.
അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർഥനകളുടെയും മനസാസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.’’ആന്റോ ജോസഫിന്റെ വാക്കുകൾ.
ചെറിയ ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണആരോഗ്യവാനാണെന്ന് കഴിഞ്ഞമാസം ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിരുന്നു.
Kerala
കൊച്ചി: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഒക്ടോബര്‍ ഒന്നു മുതല്‍ നടന് മമ്മൂട്ടി ഷൂട്ടിംഗിനെത്തും. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈദ്രാബാദ് ഷെഡ്യൂളിലാണ് അദ്ദേഹം എത്തുന്നത്. ഇക്കാര്യം പ്രൊഡ്യൂസര്‍ ആന്റോ ജോസഫാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു.
മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ഥനകളില്‍ കൂട്ടുവന്നവര്‍ക്കും ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.'- ഇതാണ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലുള്ളത്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മമ്മൂട്ടി ആറുമാസത്തോളമായി സിനിമയില്‍ നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ആ ചികിത്സയ്ക്കു ഫലം കണ്ടുവെന്ന സന്തോഷ വിവരവും ആന്റോ ജോസഫ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
മഹേഷ് നാരായണന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് മമ്മൂട്ടി അവധിയെടുത്ത് ചികിത്സയ്ക്കു പോയത്. പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയതിനു പിന്നാലെയാണ് അദ്ദേഹം ബുധനാഴ്ച മുതല്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തുന്നതും. മമ്മൂട്ടിയുടെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്.
Movies
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ "വഴികാട്ടി' പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനവും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ വഴികാട്ടി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
മുത്തോലി സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം നടന്നത്.
കെയർ ആൻഡ് ഷെയറിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറായ ഡോ. സിറിയക്ക് തോമസ് നിർവഹിച്ചു.
നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന ഒരു മാരക വിപത്താണ് ലഹരിയും അതിന്റെ ഉപയോഗവും.
ഇങ്ങനെ ഒരു പ്രതിസന്ധിയിലാണ് മമ്മൂട്ടിയും അദ്ദേഹം നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും മുന്നോട്ടുവന്ന് വിവിധങ്ങളായ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വഴികാട്ടിയുടെ കീഴിലുള്ള ടോക്ക് ടു മമ്മൂക്ക എന്ന പദ്ധതിയിലൂടെ ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, കൗൺസിലിംഗ് പോലെയുള്ള ആവശ്യങ്ങൾ ഒരു ഹെൽപ്പ് ലൈനിലൂടെ നമ്മുക്ക് അറിയിക്കാവുന്നതാണ്.
വഴികാട്ടിലൂടെ അതിലുപരിയായി കേരളത്തിന്റെ അങ്ങോളമിങ്ങോളം വിവിധ സ്കൂളുകളിലും കോളേജുകളിലുമെല്ലാം ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്തിവരികയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ.
വിവിധ പദ്ധതികളിലൂടെ കുട്ടികൾക്കായുള്ള സൗജന്യ റോബോട്ടിക് സർജറി, സൗജന്യ ഹൃദയ വാൽവ് സർജറി, സൗജന്യ വൃക്ക ട്രാൻസ്പ്ലാന്റേഷൻ, വിവിധങ്ങളായ ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ നടത്തിവരുന്നു.
കേരള ജനതയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ പുതിയ പദ്ധതികൾ രൂപീകരിച്ച് സഹായിക്കാൻ മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും സാധിക്കട്ടെ എന്നും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതായും മുൻ വൈസ് ചാൻസിലർ പറഞ്ഞു.
മുത്തോലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ റവ. ഡോ മാത്യു ആനത്താരക്കൽ സി എം ഐ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ ആമുഖപ്രസംഗം നടത്തി.
ശ്രീരാമകൃഷ്ണ മഠം മേധാവി ബ്രഹ്മശ്രീ വീധസംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. മിനി മാത്യു, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ട്രീസാ മേരി പിജെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മരിയൻ കോളേജ് കുട്ടിക്കാനം മുൻ പ്രിൻസിപ്പൽ ഡോ റൂബിൾ രാജ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
Movies
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. മോഹൻലാൽ പുരസ്കാരത്തിന് അർഹനാണെന്നും സിനിമയ്ക്കു വേണ്ടി ജീവിച്ച യഥാർഥ കലാകാരനുള്ള അംഗീകാരമാണിതെന്നും മമ്മൂട്ടി കുറിച്ചു.
‘ഒരു സഹപ്രവർത്തകൻ എന്നതിന് ഉപരി, ഒരു സഹോദരൻ, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന ഒരു കലാകാരനാണ് നിങ്ങൾ. ഒരു നടന് എന്നതിന് അപ്പുറം സിനിമയിൽ ജീവിക്കുകയും സിനിമയെ ജീവശ്വാസമാക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരനാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു ലാൽ. നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്’. മമ്മൂട്ടി കുറിച്ചു.
ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.
കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.
Movies
ലോക സിനിമയുടെ നിർമാണചിലവിനെക്കുറിച്ച് കല്യാണിയുടെ പിതാവ് പ്രിയദർശനും സ്വന്തം പിതാവ് മമ്മൂട്ടിക്കും തുടക്കത്തിൽ ആശങ്ക ഉണ്ടായിരുന്നുവെന്ന് ചിത്രത്തിന്റെ ദുൽഖർ സൽമാൻ.
സിനിമയുടെ ഉയർന്ന ബജനെക്കുറിച്ചായിരുന്നു മമ്മൂട്ടിക്ക് ടെൻഷനെന്നും നീ എന്തിനാണ് ഇങ്ങനെയൊരു റിസ്ക് എടുക്കുന്നത് എന്നാണ് പ്രിയദർശൻ ചോദിച്ചതെന്നും ദുൽഖർ പറഞ്ഞു.
ഇപ്പോൾ സിനിമയുടെ വിജയത്തിൽ അവർ രണ്ടുപേരും സന്തോഷിക്കുന്നുണ്ടെന്നും തങ്ങളെക്കുറിച്ച് അവർക്കിപ്പോൾ അഭിമാനമുണ്ടെന്നും ദ് ഹോളിവുഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.
‘‘മൂത്തോൻ എന്ന കഥാപാത്രം ഞങ്ങളെല്ലാവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. അതേക്കുറിച്ച് വാപ്പച്ചിയെ കൂടുതൽ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിങ്ങൾ തെളിയിച്ച് കാണിക്കൂ എന്ന നിലപാടാണ് അദ്ദേഹത്തിന് എപ്പോഴും. ലോകയുടെ ഒന്നാമത്തെ ചാപ്റ്റർ കൊള്ളാം, പക്ഷേ ഇത് ഇതിലും വലുതും മികച്ചതുമാകണം, എങ്കിൽ മാത്രമേ ഞാൻ സമ്മതിക്കൂ എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ചിന്ത.
എന്തെങ്കിലും കാര്യം പറഞ്ഞ് സമ്മതിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള വ്യക്തി അദ്ദേഹമാണ്. നമ്മുടെ കഴിവ് തെളിയിച്ച് അദ്ദേഹത്തിന്റെ സമ്മതം നേടിയെടുക്കണം എന്ന് തന്നെയാണ് എന്റെയും നിലപാട്. അല്ലാതെ അദ്ദേഹത്തെ എളുപ്പത്തിൽ സമീപിക്കാൻ കഴിയുന്നതുകൊണ്ട് മാത്രം അത് സംഭവിക്കരുത്.
ഈ സിനിമയെക്കുറിച്ചും ഞങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അഭിപ്രായമാണ്. ഇങ്ങനെ ഒന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. സത്യം പറഞ്ഞാൽ കല്യാണിയുടെ അച്ഛനും ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. വാപ്പച്ചിക്ക് സിനിമയുടെ നിർമാണച്ചെലവ് ഓർത്ത് ടെൻഷനുണ്ടായിരുന്നു.
കല്യാണിയുടെ അച്ഛൻ എന്നെ വിളിച്ചിട്ട് പറഞ്ഞു, ‘നീ എന്താണ് കരുതുന്നത്, എന്തിനാണ് ഇത്രയും വലിയ റിസ്ക് നീ എടുത്തത്? നീ എടുത്തത് ഒരു ചെറിയ സിനിമയല്ല, ഒരു വലിയ സിനിമയാണ്.’ ഞാൻ പറഞ്ഞു, ‘എനിക്കറിയില്ല സർ, എനിക്ക് ശരിക്കും അറിയില്ല. ഈ സിനിമയുടെ ആശയത്തിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു.’
അദ്ദേഹം അതേക്കുറിച്ച് തന്നെ വീണ്ടും വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങൾ ചെയ്യുന്നത് എത്രമാത്രം റിസ്ക് ഉള്ള കാര്യമാണ് എന്നതിൽ അവർക്ക് വലിയ ആശങ്കയുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അവർ ഞങ്ങളെ ഓർത്ത് അഭിമാനിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
ഇപ്പോൾ ഞങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സിനിമകൾ ചെയ്യാൻ സ്വാതന്ത്ര്യം ലഭിച്ചെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ അവർക്ക് ഞങ്ങളെ മനസ്സിലായി. ‘ഒരുപക്ഷേ നിങ്ങൾക്ക് അറിയാമായിരിക്കും നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന്’ എന്നാണ് അവർ ഇപ്പോൾ പറയുന്നത്. ദുൽഖർ സൽമാന്റെ വാക്കുകൾ.
തന്നെ സംബന്ധിച്ചിടത്തോളം പിതാവിന്റെ പ്രതികരണം ഒരു ആഘോഷം മാത്രമല്ല, ജീവിതത്തിൽ വേരുറപ്പിക്കാൻ സഹായിക്കുന്ന ഒന്നുമായിരുന്നു എന്നാണ് കല്യാണി പറയുന്നത്.
“സിനിമയുടെ വിജയത്തിന് ശേഷം അദ്ദേഹം അയച്ച ആദ്യ സന്ദേശം, 'വിജയം തലയ്ക്ക് പിടിക്കരുത്, പരാജയം ഹൃദയത്തെ തകർക്കരുത്' എന്നായിരുന്നു. അദ്ദേഹം ഇത് പലപ്പോഴും പറയാറുണ്ടെങ്കിലും, ഇത്തവണ അതൊരു പ്രത്യേക ഓർമപ്പെടുത്തലായി തോന്നി. അദ്ദേഹം പറഞ്ഞത് ഞാൻ എന്നും മനസിൽ സൂക്ഷിക്കും. കല്യാണി പറഞ്ഞു.
Movies
കറുത്ത ലാൻഡ് ക്രൂയിസറിൽ ചാരി നിന്നുള്ള മമ്മൂട്ടിയുടെ ആ നോട്ടം കടലിന്റെ ആഴങ്ങളിൽ ചെന്ന് പതിച്ചിരുന്നു. സർവശക്തനായ ദൈവത്തിന് നന്ദി പറയാനും എല്ലാവരുടെയും പ്രാർഥനയ്ക്ക് സ്നേഹവുമായി ആ മനുഷ്യൻ ഒരു ഫോട്ടോ പങ്കുവച്ചപ്പോൾ പോലും ഏറ്റെടുത്തത് ലക്ഷോപലക്ഷം ആരാധകരായിരുന്നു. ആർക്ക് സാധിക്കും മമ്മൂക്ക, ഇത്തരം സ്നേഹം ആവോളം സ്വീകരിക്കാൻ.
സെപ്റ്റംബർ ഏഴിന് പിറന്നാൾ പുലർച്ചെ ചെന്നൈയിലെ വീട്ടിൽ നിന്ന് ഏറെ അകലെയല്ലാത്ത കടലോരത്താണ് മമ്മൂട്ടി ഫോട്ടോ എടുക്കാനുള്ള ലൊക്കേഷനായി എത്തിയത്.
ഇങ്ങകലെ തന്നെ കാണാനായി നോക്കിയിരിക്കുന്ന ഒരായിരം ആളുകൾക്കായി അദ്ദേഹം നിന്നുകൊടുത്തു. ഏഴു മാസങ്ങൾക്കിപ്പുറം ആ മനുഷ്യന്റെ മുഖവും ആകാരവും അങ്ങനെ ആദ്യമായി മലയാളി കണ്ടു.
രണ്ടാഴ്ച്ചയ്ക്കുള്ളിൽ മമ്മൂട്ടി കാമറയ്ക്കു മുന്നിലേക്ക് എത്തുമെന്നാണ് നിർമാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
Kerala
കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി 74-ാം ജന്മദിനത്തിന്റെ നിറവിലാണ്. പ്രിയതാരത്തെ ആശംസകൾ കൊണ്ടു പൊതിയുകയാണ് ആരാധകരും സഹ കലാകാരന്മാരുമടക്കമുള്ളവർ.
സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പ്രിയതാരത്തിന് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റുകളുടേയും കമന്റുകളുടേയും കുത്തൊഴുക്കാണ്. പൂർണ ആരോഗ്യവാനായി തിരിച്ചുവന്ന ശേഷമുള്ള പിറന്നാൾ എന്ന നിലയിൽ ഇത്തവണത്തെ ആഘോഷത്തിന് മാറ്റ് കൂടുതലാണ്.
അതേസമയം, പിറന്നാൾ ദിനത്തിൽ ലഭിച്ച ആശംസകൾക്കും സ്നേഹസന്ദേശങ്ങൾക്കും നന്ദിപറയുകയാണ് മമ്മൂട്ടി. "എല്ലാവര്ക്കും സ്നേഹവും നന്ദിയും; സര്‍വശക്തനും' എന്നാണ് ഒറ്റവരിയായി മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. കടലിന്റെ വിദൂരതയിലേക്ക് നോക്കി കാറിനടുത്ത് നില്ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് താരം ഇത് പോസ്റ്റ് ചെയ്തത്.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മാസങ്ങളോളം പൊതുമണ്ഡലത്തില്‍ നിന്ന് മാറിനിന്ന മമ്മൂട്ടി അടുത്തിടെയാണ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടി ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.
ജിതിൻ കെ. ജോസിന്റെ കളങ്കാവൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഇതിനു ശേഷം മോഹൻലാലുമൊത്ത് അഭിനയിക്കുന്ന മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രത്തിൽ അദ്ദേഹം ജോയിൻ ചെയ്യും.
Movies
മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രം കളങ്കാവലിന്റെ ടീസർ റിലീസ് ചെയ്തു. സിഗരറ്റ് ചുണ്ടിൽ വെച്ച് പേടിപ്പിച്ചുള്ള മമ്മൂട്ടിയുടെ നോട്ടമാണ് ടീസറിന്റെ ഹൈലൈറ്റ്. നായകൻ വിനായകനും പ്രതിനായക വേഷത്തിൽ മമ്മൂട്ടിയും എന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ‘കളങ്കാവല്‍’. നവാഗതനായ ജിതിൻ കെ. ജോസാണ് സംവിധായകൻ.
Movies
കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസമാണ് തനിക്കിപ്പോഴെന്ന് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടി. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചെന്നും ഇനി മടങ്ങിവരവാണെന്നും അദ്ദേഹം കുറിച്ചു.
""കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ഇനി മടങ്ങിവരവാണ്. കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു.
സീരിയല്‍ ചിത്രീകരണത്തിനായുള്ള യാത്രകളിലടക്കം റെയില്‍വേ സ്റ്റേഷനുകളിലും ബസ് ന്റുകളിലും വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകള്‍ വന്ന് ചോദിക്കും സ്നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്.
അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്. ലോകം മുഴുവന്‍ ഒരാള്‍ക്ക് വേണ്ടി പ്രാർഥിക്കുകയോ. അതെ. ഞാന്‍ കണ്ട ലോകമെല്ലാം പ്രാർഥനയിലായിരുന്നു.
ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു. അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങൽ ബാക്കി നിന്നിരുന്നു മനസിൽ. ഓരോ ശ്വാസത്തിലും പ്രാർഥിച്ചിരുന്നു.. കോടി കോടി മനുഷ്യർക്കൊപ്പം.
ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോള്‍ ഒരുകടല്‍ നീന്തിക്കടന്ന ആശ്വാസം. നന്ദി, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്നേഹം കൊണ്ടുനടന്നവര്‍ക്ക്.
പ്രാര്‍ത്ഥിച്ചവര്‍ക്ക്, തിരിച്ചുവരാന്‍ അദമ്യമായി ആഗ്രഹിച്ചവര്‍ക്ക്.. പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി. സ്നേഹം.’’ഇബ്രാഹിംകുട്ടി കുറിച്ചു.
Movies
മമ്മൂട്ടി തിരികെ കൊച്ചിയിലെത്തി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. താരം ഇപ്പോഴും ചെന്നൈയിൽ തന്നെയാണ്. മമ്മൂട്ടി തിരികെ കൊച്ചിയിലെത്തി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണ്.
മാസങ്ങൾക്ക് മുൻപ് ഭാര്യ സുൽഫത്തിനും മക്കളായ സുറുമിക്കും ദുൽഖറിനുമൊപ്പം കൊച്ചിയിലെത്തിയ താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോഴത്തേതെന്ന രീതിയിൽ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.
പൂർണരോഗമുക്തി നേടിയ വാർത്തകൾ ചൊവ്വാഴ്ച സ്ഥിരികരിച്ചെങ്കിലും കൊച്ചിയിലേയ്ക്ക് എന്നെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും പിറന്നാൾ ദിനത്തിൽ ആരാധകർക്കായി അദ്ദേഹം കൊച്ചിയിലുണ്ടാകും.
ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്.
ഉടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു.
Movies
മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയകാല ചിത്രവും ഓട്ടോറിക്ഷയിൽ നിന്നെടുത്ത ഒരു ചിത്രവും ചേർത്താണ് വി.കെ ശ്രീരാമൻ താരത്തിനൊപ്പം നടത്തിയ സൗഹൃദസംഭാഷണം ആരാധകർക്കായി പങ്കുവച്ചത്.
വി.കെ. ശ്രീരാമന്റെ കുറിപ്പ് വായിക്കാം
നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ? ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല.
കാറോ ?
"ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻസ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ്, അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.
അപ്പ അവൻ പോയി..
ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ
"എന്തിനാ?"
അവസാനത്തെ ടെസ്റ്റും പാസ്സായട
"ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.
നീയ്യാര് പടച്ചോനോ?
"ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ
...........
"എന്താ മിണ്ടാത്ത്. ?"
ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.
യാ ഫത്താഹ്
സർവ്വ ശക്തനായ തമ്പുരാനേ
കാത്തു കൊള്ളണേ!
Movies
മമ്മൂട്ടിയുടെ തിരിച്ചുവരവ് സിനിമ ലോകം ആഘോഷമാക്കുന്നതിനൊപ്പം താരത്തിനൊപ്പമുള്ള ചിത്രവുമായി മോഹൻലാലും. മമ്മൂട്ടിക്ക് സ്നേഹചുംബനം നൽകുന്നൊരു ചിത്രമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.
ഏവരും കാത്തിരുന്ന ആ വാർത്തയെ നിറമനസോടെ സ്വീകരിക്കുകയാണ് മലയാളചലച്ചിത്രലോകം. മമ്മൂട്ടിയുടെ രോഗം പൂർണമായി ഭേദമായതാണ് ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. സന്തോഷക്കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചാണ് മലയാള സിനിമയിലെ പ്രമുഖർ മമ്മൂട്ടിയുടെ തിരിച്ചുവരവിനെ ആഘോഷിക്കുന്നത്.
കേൾക്കാനായി കാതോർത്തു പ്രാർഥനയോടെ കാത്തിരുന്ന സന്തോഷവാർത്ത എന്നാണ് സിബി മലയിൽ ഔദ്യോഗിക പേജിൽ കുറിച്ചത്.
എല്ലാം ഓക്കെ ആണ് എന്നായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം. വാക്കുകൾക്ക് ഈ സന്തോഷത്തെ അതേപടി പ്രകടിപ്പിക്കാനില്ല. ഒരിക്കൽ കൂടി എല്ലാം ഓക്കെ ആണ്, രമേശ് പിഷാരടി കുറിച്ചു.
‘രാജാവ് തിരിച്ചെത്തിയിരിക്കുന്നു’ എന്ന ആവേശക്കുറിപ്പാണ് മാലാ പാർവതി പങ്കുവച്ചത്. ‘ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ... രാജാവ് തിരിച്ചെത്തിയിരിക്കുന്നു! സന്തോഷം, നന്ദി... പ്രാർഥനകൾക്ക് ഉത്തരം കിട്ടിയല്ലോ,’ മാലാ പാർവതി കുറിച്ചു.
ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന നിർമാതാവും താരത്തിന്റെ സന്തതസഹചാരിയുമായ ജോർജിന്റെ പോസ്റ്റ് അജു വർഗീസ് പങ്കുവച്ചത്. മിഥുൻ മാനുവൽ തോമസും മമ്മൂട്ടിയുടെ തിരിച്ചു വരവിനെ ഹൃദയത്തിന്റെ ഇമോജിയിലൂടെ അടയാളപ്പെടുത്തി.
Movies
ഏവരും കാത്തിരുന്ന ആ വാർത്തയെ നിറമനസോടെ സ്വീകരിച്ച് മലയാളചലച്ചിത്രലോകം. മമ്മൂട്ടിയുടെ രോഗം പൂർണമായി ഭേദമായതാണ് ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. സന്തോഷക്കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചാണ് മലയാള സിനിമയിലെ പ്രമുഖർ മമ്മൂട്ടിയുടെ തിരിച്ചുവരവിനെ ആഘോഷിക്കുന്നത്.
കേൾക്കാനായി കാതോർത്തു പ്രാർഥനയോടെ കാത്തിരുന്ന സന്തോഷവാർത്ത എന്നാണ് സിബി മലയിൽ ഔദ്യോഗിക പേജിൽ കുറിച്ചത്.
എല്ലാം ഓക്കെ ആണ് എന്നായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം. വാക്കുകൾക്ക് ഈ സന്തോഷത്തെ അതേപടി പ്രകടിപ്പിക്കാനില്ല. ഒരിക്കൽ കൂടി എല്ലാം ഓക്കെ ആണ്, രമേശ് പിഷാരടി കുറിച്ചു.
‘രാജാവ് തിരിച്ചെത്തിയിരിക്കുന്നു’ എന്ന ആവേശക്കുറിപ്പാണ് മാലാ പാർവതി പങ്കുവച്ചത്. ‘ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ... രാജാവ് തിരിച്ചെത്തിയിരിക്കുന്നു! സന്തോഷം, നന്ദി... പ്രാർഥനകൾക്ക് ഉത്തരം കിട്ടിയല്ലോ,’ മാലാ പാർവതി കുറിച്ചു.
ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന നിർമാതാവും താരത്തിന്റെ സന്തതസഹചാരിയുമായ ജോർജിന്റെ പോസ്റ്റ് അജു വർഗീസ് പങ്കുവച്ചത്. മിഥുൻ മാനുവൽ തോമസും മമ്മൂട്ടിയുടെ തിരിച്ചു വരവിനെ ഹൃദയത്തിന്റെ ഇമോജിയിലൂടെ അടയാളപ്പെടുത്തി.
Movies
ആരാധകരുടെ പ്രാർഥനകളും പ്രതീക്ഷകളും സഫലമാക്കി മമ്മൂട്ടി തിരിച്ചുവരുന്നു. ഇതിന് ചർച്ചയായിരിക്കുന്നത് മമ്മൂട്ടിയുടെ ഉറ്റസുഹൃത്തും നിർമാതാവുമായ ആന്റോ ജോസഫിന്റെയും സന്തതസഹചാരി ജോർജിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളാണ്.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി, എന്നാണ് ആന്റോ ജോസഫിന്റെ പോസ്റ്റ്. എന്താണ് കാര്യമെന്ന് പോസ്റ്റില്‍ പറഞ്ഞിട്ടില്ലെങ്കിലും ഇത് മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ചെന്ന് ഉറപ്പാണ്.
പിന്നാലെ തന്നെ ജോർജും ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി എന്നാണ് മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം ജോർജ് കുറിച്ചത്.
ഏറ്റവും ഒടുവില്‍ നടത്തിയ ആരോഗ്യ പരിശോധനകളില്‍ മമ്മൂട്ടി പൂര്‍ണ്ണ സൗഖ്യം നേടിയതായാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉടന്‍ ഉണ്ടാകുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. സെപ്റ്റംബർ ഏഴിന് ജൻമദിനത്തോടനുബന്ധിച്ച് അദ്ദേഹം കൊച്ചിയിൽ എത്തുമെന്നും ആരാധകർ പറയുന്നുണ്ട്.
Movies
പേരുമാറ്റിയതിന് പിന്നിലെ കഥകളിൽ വീണ്ടും ട്വിസ്റ്റുമായി നടി വിൻ. സി അലോഷ്യസ്. പേര് വിന് സി എന്ന് മാറ്റിയതിന് പിന്നില്‍ മമ്മൂട്ടിയാണെന്ന് താന്‍ തെറ്റിദ്ധരിച്ചതാണെന്ന് അടുത്തിടെ നടി വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
മമ്മൂട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തനിക്ക് മറ്റാരോ അങ്ങനെ ഒരു മെസേജ് അയച്ചതാണെന്നായിരുന്നു നടി പറഞ്ഞത്. എന്നാല്‍, മമ്മൂട്ടി തന്നെയായിരുന്നു മെസേജ് അയച്ചതെന്നും ആ നമ്പര്‍ നിര്‍മാതാവായ ജോര്‍ജിന് അയച്ച് താന്‍ ഉറപ്പുവരുത്തിയെന്നുമാണ് നടി ഇപ്പോള്‍ പറയുന്നത്.
അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും വിന് സി കൂട്ടിച്ചേര്‍ത്തു. 'സൂത്രവാക്യം' എന്ന ചിത്ത്രതിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിന് സി കഥയിലെ ട്വിസ്റ്റ് വെളിപ്പെടുത്തിയത്.
"കണ്ണൂര്‍ സ്ക്വാഡിന്റെ തീയേറ്ററിലെ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ഒരാള്‍ എനിക്ക് മമ്മൂക്കയുടെ നമ്പര്‍ തന്നിരുന്നു. വിളിച്ചുബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് മെസേജ് അയച്ചത്. ഇടയ്ക്ക് ഇടയ്ക്ക് ഞാനെന്റെ ഓരോ അപ്ഡേറ്റ്സ് കൊടുത്തിരുന്നു.
ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയിലേക്ക് മമ്മൂക്ക വന്നിരുന്നു. സ്റ്റേജില്‍ ഞാന്‍ വളരെ എക്സൈറ്റഡായി, മമ്മൂക്കയ്ക്ക് മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹമാണ് എന്നെ വിന് സി എന്ന് വിളിച്ചത് എന്നൊക്കെ പറഞ്ഞു. അവിടെ ഇരുന്ന മമ്മൂക്ക, ഞാന്‍ അറിഞ്ഞിട്ടില്ല, അങ്ങനെ മെസേജ് അയച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു.
അപ്പോ പണി പാളി, വേറെ ആരെങ്കിലുമാവും എന്ന് ഞാന്‍ കരുതി. ഈ നമ്പറിലേക്ക് ഇനി മെസേജ് അയക്കേണ്ട എന്ന് കരുതി വിട്ടു. അങ്ങനെ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ എന്തിനാണ് മമ്മൂക്കയുടെ പേര് വലിച്ചിഴയ്ക്കുന്നേ എന്ന് ആലോചിച്ച്, അത് അദ്ദേഹമല്ല വേറെ ആരോ ആണെന്ന് പറഞ്ഞു.
പിന്നീട് അത് ട്രോളായി. പിന്നീട് ആ നമ്പറില്‍നിന്ന് തന്നെ എനിക്ക് മെസേജ് വന്നു, വിന് സി എന്നുതന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞ്. തനിക്ക് മതിയായില്ലല്ലേ, എന്നൊക്കെ എനിക്ക് ഉള്ളില്‍ തോന്നി. ഞാന്‍ അങ്ങനെ വിളിച്ചോ എന്നൊക്കെ വീണ്ടും ഉരുണ്ടുകളിക്കുന്നതുകണ്ട്, പൊട്ടന് കളിക്കുകയാണോ എന്ന് എനിക്ക് തോന്നി.
എന്താണ് ഈ സംഗതി എന്ന് മനസിലാവാതെ ഞാന്‍ നമ്പര്‍ സ്ക്രീന്‍ഷോട്ട് ചെയ്ത് ജോര്ജേട്ടന് മെസേജ് അയച്ചു. ഇത് ആരുടെ നമ്പറാണെന്ന് ചോദിച്ചപ്പോള്‍, മമ്മൂക്കയുടെ എന്ന് അദ്ദേഹം പറഞ്ഞു.
അപ്പോള്‍ ഇത്രേം കാലം ഉണ്ടാക്കിയ കഥകള്‍ ഒക്കെ എവിടെ എന്ന് എനിക്ക് അറിഞ്ഞൂടാ. മമ്മൂക്കാ വല്ലാത്തൊരു ചെയ്ത്തായിപ്പോയി എന്ന് ഞാന്‍ പറഞ്ഞു. ഡിസപ്പിയറിംഗ് മെസേജ് എന്തോ ഉണ്ടല്ലോ, പുള്ളിക്ക് ഇതൊന്നും ഓര്‍മയില്ല. പിന്നീട് ഞാന്‍ ഡിസപ്പിയറിംഗ് മെസേജ് ഓഫ് ചെയ്തുവെച്ചു. മമ്മൂക്കാ, ഇതുകാരണമാണ് ഞാന്‍ പോരൊക്കെ മാറ്റിയത് എന്ന് പറഞ്ഞപ്പോള്‍, സോറി ഞാന്‍ മറന്നുപോയി എന്ന് പറഞ്ഞു.'' വിൻ. സി പറഞ്ഞു.
Movies
നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മൊബൈലിൽ നോക്കി റിലാക്സ്ഡ് ആയിരിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാകുക.
നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. മൊബൈലിൽ നോക്കി റിലാക്സ്ഡ് ആയിരിക്കുന്ന താരത്തെയാണ് ചിത്രത്തിൽ കാണാനാകുക.
മമ്മൂട്ടിയുടെ സുഹൃത്ത് നാസിർ മുഹമ്മദ് ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാണ്. ‘നത്തിംഗ് സീരിയസ്, ഇറ്റ്സ് ജസ്റ്റ് എ ചാറ്റ് ടൈം’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.
നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. ആരോഗ്യപരമായ ചില കാരണങ്ങളാൽ സിനിമയിൽ നിന്നും അൽപം ഇടവേള എടുത്തിരിക്കുന്ന മെഗാ സ്റ്റാര്‍ തിരിച്ചെത്താൻ മലയാള സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.
മഹേഷ് നാരായണന്റെ ‘പേട്രിയോറ്റ്’ ആണ് താരത്തിന്റെ നിലവിലെ പ്രോജക്ട്. ചെന്നൈയിൽ വിശ്രമത്തിലാണ് താരം ഇപ്പോൾ.