ജർമനിയിൽ ചുറ്റിക്കറങ്ങി നടക്കുന്ന പ്രണവ് മോഹൻലാലിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ബെർലിനിൽ വച്ച് ഒരുകൂട്ടം മലയാളി വിദ്യാർഥികളാണ് പ്രണവിനെ കണ്ടുമുട്ടിയത്.
ഓരോ സിനിമ ഇറങ്ങുമ്പോഴും അഭിമുഖങ്ങളും റീലുകളുമായി താരങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്ന പുതിയ കാലത്ത് സിനിമയുടെ റിലീസിന്റെ ടെൻഷനില്ലാതെ കറങ്ങിനടക്കുന്ന യുവതാരത്തെ കണ്ട് അദ്ഭുതപ്പെടുകയാണ് ആരാധകർ. ഒക്ടോബർ 31-നാണ് പ്രണവ് നായകനായെത്തുന്ന ഡീയസ് ഈറേ റിലീസാകുന്നത്.
യുവാക്കളോട് സൗഹൃദസംഭാഷണം നടത്തുന്ന പ്രണവിന്റെ വീഡിയോ വൈറലാണ്. യുവാക്കളോട് പ്രണവ് സൗഹൃദ സംഭാഷണം നടത്തുന്നതും എല്ലാവർക്കും കൈകൊടുത്ത ശേഷം ഫോട്ടോയെടുക്കുന്നതും വീഡിയോയിൽ കാണാം.
‘രാജാവിന്റെ മകൻ... ദ് പ്രിൻസ്’ എന്ന അടിക്കുറിപ്പോടെയാണ് യുവാക്കൾ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രണവ് മോഹൻലാലുമായി സമയം ചെലവഴിച്ചതിന്റെ സന്തോഷം യുവാക്കളുടെ മുഖത്തും കാണാം.
വീഡിയോ കണ്ട ആരാധകരൊക്കെയും പ്രണവിന്റെ ലാളിത്യത്തെയാണ് അഭിനന്ദിക്കുന്നത്. ‘ഇങ്ങനെയും മനുഷ്യരുണ്ടോ’ എന്ന് ആരാധകർ അദ്ഭുതത്തോടെ ചോദിക്കുന്നു.
‘പുതിയ പടം ഇറങ്ങുന്നത് അറിഞ്ഞോ എന്തോ’ എന്നാണ് മറ്റൊരാളുടെ സംശയം. ‘ഒരു താരജാഡയുമില്ലാത്ത രാജാവിന്റെ മകൻ’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. പ്രണവിനെ നേരിൽ കാണാനുള്ള ആഗ്രഹവും പലരും കമന്റായി രേഖപ്പെടുത്തുന്നുണ്ട്.
Tags : Pranav Mohanlal