ദിലീപിന് പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷി. സ്റ്റൈലിഷ് ലുക്കിൽ തൊപ്പി വെച്ചു നിൽക്കുന്ന ദിലീപിനൊപ്പമുള്ള ചിത്രമാണ് മീനാക്ഷി ആശംസയ്ക്കൊപ്പം ചേർത്തിരിക്കുന്നത്.
വിദേശരാജ്യത്ത് വച്ച് എടുത്ത ഇരുവരുടെയും ചിത്രങ്ങളാണിത്. പോസ്റ്റിന് താഴെയായി നിരവധി പേരാണ് ദിലീപിന് പിറന്നാൾ ആശംസകളുമായി എത്തുന്നത്.
ദിലീപിന്റെ പിറന്നാളിനോടനുബന്ധിച്ച് പുതിയ ചിത്രം ഭഭബയുടെ ടീസർ ഇന്ന് വൈകുന്നേരം റിലീസ് ചെയ്യും. അതേസമയം മകൾ മീനാക്ഷിയുടെ ആശംസ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ആസ്റ്ററിൽ ജോലി ചെയ്യുകയാണ്.
Tags : Dileep Meenakshi Dileep