x
ad
Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഡോ​ൺ പാ​ലാ​ത്ത​റ​യു​ടെ പു​തി​യ ചി​ത്രം; ദി​ലീ​ഷ് പോ​ത്ത​നും പാ​ർ​വ​തി തി​രു​വോ​ത്തും


Published: October 27, 2025 02:33 PM IST | Updated: October 27, 2025 02:33 PM IST

പ്ര​ധാ​ന​താ​ര​ങ്ങ​ൾഡോ​ൺ പാ​ലാ​ത്ത​റ​യു​ടെ പു​തി​യ ചി​ത്രം; ദി​ലീ​ഷ് പോ​ത്ത​നും പാ​ർ​വ​തി തി​രു​വോ​ത്തും പ്ര​ധാ​ന​താ​ര​ങ്ങ​ൾ

ഡോ​ൺ പാ​ല​ത്ത​റ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ പാ​ർ​വ​തി തി​രു​വോ​ത്തും ദി​ലീ​ഷ് പോ​ത്ത​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജോ​മോ​ൻ ജേ​ക്ക​ബ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ന​വം​ബ​ർ അ​വ​സാ​നം ആ​രം​ഭി​ക്കും. 

ഡോ​ൺ പാ​ല​ത്ത​റ​യു​ടെ 1956 മ​ധ്യ​തി​രു​വി​താം​കൂ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച അ​ല​ക്സ് ജോ​സ​ഫാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ കാ​മ​റ ചെ​യ്യു​ന്ന​ത്. 

ദി​ലീ​ഷി​നേ​യും പാ​ർ​വ​തി​യേ​യും കൂ​ടാ​തെ രാ​ജേ​ഷ് മാ​ധ​വ​ൻ, അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. 2023ൽ ​പു​റ​ത്തി​റ​ങ്ങി​യ ഫാ​മി​ലി എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഡോ​ൺ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. പി​ആ​ർ​ഒ സ​തീ​ഷ് എ​രി​യാ​ള​ത്ത്. 

Tags : Don Palathara' Dileesh Pothan Parvathy Thiruvoth

Recent News

Up