തു​ട​ർ​ച്ച​യാ​യി അ​ഞ്ചാംവ​ർ​ഷ​വും നൂ​റുമേ​നി കൊ​യ്ത് പ​ന്ത​ലാം​പാ​ടം മേ​രിമാ​താ സ്കൂ​ൾ
Thursday, May 9, 2024 1:29 AM IST
വ​ട​ക്ക​ഞ്ചേ​രി: തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​വും നൂ​റു​മേ​നി വി​ജ​യ​ത്തി​ൽ പ​ന്ത​ലാം​പ​ടം മേ​രി മാ​താ സ്കൂ​ൾ.

സ്കൂ​ളി​ന്‍റെ നൂ​റു ശ​ത​മാ​ന​ത്തി​ന്‍റെ വി​ജ​യ​പ​താ​ക പാ​റി​ക​ളി​ക്കു​മ്പോ​ൾ അ​തി​ന് മ​റ്റൊ​രു പ്ര​ത്യേ​ക​ത കൂ​ടി​യു​ണ്ട്.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​ജി ഡേ​വി​ഡ് ഈ ​മാ​സം 31ന് ​സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ക​യാ​ണ്. ജോ​ജി മാ​ഷ് 2020ൽ ​പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി ചാ​ർ​ജെ​ടു​ത്തത് മു​ത​ൽ തു​ട​ർ​ച്ച​യാ​യി സ്കൂ​ൾ നൂ​റ് ശ​ത​മാ​ന​ത്തി​ന്‍റെ മി​ക​വു​ക​ളി​ലാ​ണ്.

2021 ലും ​ക​ഴി​ഞ്ഞ വ​ർ​ഷ​വും ഫു​ൾ എ ​പ്ല​സു​കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​ക്കി​യാ​ണ് അ​ഞ്ചാം വ​ർ​ഷ​വും നൂ​റു​മേ​നി വി​ജ​യം കൈ​യെ​ത്തി പി​ടി​ച്ച​ത്. 263 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി മു​ഴു​വ​ൻ പേ​രും ഉ​യ​ർ​ന്ന പ​ഠ​ന​ത്തി​നു​ള്ള യോ​ഗ്യ​ത നേ​ടി.

26 കു​ട്ടി​ക​ൾ​ക്ക് ഫു​ൾ എ ​പ്ല​സു​മു​ണ്ട്. 2019 ലും 2014​ലും ഒ​രു കു​ട്ടി​യു​ടെ തോ​ൽ​വി​യി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം സ്കൂ​ളി​ന് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. 2017 ലും 2008​ലും സ്കൂ​ൾ നൂ​റ് ശ​ത​മാ​ന​ത്തി​ന്‍റെ നെ​റു​ക​യി​ൽ ത​ന്നെ​യാ​യി​രു​ന്നു.

മി​ക​ച്ച വി​ജ​യ​ത്തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ബി കാ​ച്ച​പ്പി​ള്ളി, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി ഡേ​വി​ഡ് ക്ലാ​സ് ടീ​ച്ച​ർ​മാ​രാ​യ ഫാ.​ക്രി​സ്റ്റോ കാ​ര​ക്കാ​ട്ട്, ആ​ർ.​ര​ഞ്ജി​ത്ത്, നി​ഷ ആ​ൻ​ഡ്രൂ​സ്, വി.​ശ​ര​ണ്യ, നീ​തു​വി​ൻ​സ​ൻ, ഗീ​തു ആ​ന്‍റോ തു​ട​ങ്ങി മ​റ്റു അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മെ​ല്ലാം.