നവീകരിച്ച റോഡ് തകർന്നു
1423699
Monday, May 20, 2024 1:48 AM IST
അഗളി: താവളം കുറവൻകണ്ടിയിൽ 52 ലക്ഷം രൂപ മുടക്കി നവീകരിച്ച റോഡ് തകർന്നു.
അട്ടപ്പാടിയിൽ പെയ്ത ശക്തമായ മഴയെ തുടർന്നാണ് റോഡ് ഭാഗികമായി തകർന്നത്. മുൻവർഷം പ്രകൃതിക്ഷോഭത്തെ തുടർന്ന് ഇടിഞ്ഞ ഇടിഞ്ഞു തകർന്ന റോഡ് പുനരുദ്ധീകരിച്ചിട്ട് ഒരു വർഷം തികഞ്ഞില്ല.
കലുങ്കിനോട് ചേർന്നുള്ള ടാറിംഗ് റോഡും അപകടത്തിലായി.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വാഹനഗതാഗതം ഭീഷണിയിലായി.റോഡിൽ അപകടസൂചനകൾ സ്ഥാപിച്ചു.റോഡിന്റെ സുരക്ഷാ പ്രവർത്തികൾ ദ്രുതഗതിയിൽ ആരംഭിച്ചിട്ടുണ്ട്.