ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട അഞ്ചുപേരെ അറസ്റ്റ് ചെയ്തു
1423520
Sunday, May 19, 2024 6:48 AM IST
കൊഴിഞ്ഞാമ്പാറ: ഗുണ്ടാലിസ്റ്റിൽപെട്ട അഞ്ചുപേരെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. വണ്ണാമട വിനായകൾ കോവിൽ തെരുവിൽ അപ്പുച്ചാമിയുടെ മകൻ സേതു പ്രസാദ് (27) ഇരട്ടക്കുളം പാറച്ചുവട് പാത ശിവനുണ്ണിയുടെ മകൻ ശ്രീജിത്ത് (29), ഇരട്ടക്കുളം രാധാകൃഷ്ണന്റെ മകൻ രാജീവ് (33), കൊഴിഞ്ഞാമ്പാറ മുത്തു റാവുത്തരുടെ മകൻ ഷാഹുൽ മീരാൻ (36), ചിറ്റൂർ കെ.കെ. പതി സുകുമാരന്റെ മകൻ മനു (34) എന്നിവരാണ് പിടിയിലാത്.
ഇവരെല്ലാം മുൻപ് വിവിധ കേസുകളിൽ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.സ്റ്റേഷൻ ഹൗസ് ഓഫീസർ ജയപ്രകാശ്, എസ്ഐ ജോർജ് , എഎസ്ഐ അബ്ദുൾഹക്കീം, ഗ്രേഡ് എസ്ഐ നാസർ, സിപിഒ മാരായ രതീഷ്, റിയാസ്, സിയാവുദീൻ, രമേഷ്, ഋഷികേശ്, വിനോദ് രേവതി എന്നിവരടങ്ങിയ സംഘമാണ് അഞ്ചുപേരേയും അറസ്റ്റുചെയ്ത്.