കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു
1423335
Saturday, May 18, 2024 10:46 PM IST
ആലത്തൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ ആൾ വെള്ളത്തിൽ മുങ്ങി മരിച്ചു. നെന്മാറ അളുവാശ്ശേരി ആലിങ്കൽ വീട്ടിൽ മുരുകേശന്റെ മകൻ മുരളി(37) ആണ് മരിച്ചത്. കുനിശേരി ചെങ്കാരത്തെ ചീറമ്പക്കുളത്തിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
വെള്ളത്തിൽ വീണുകിടന്ന മുരളിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂലി പണിക്കാരനാണ്.
പത്ത് വർഷത്തോളമായി കുനിശേരി ചെങ്കാരത്താണ് താമസം.
ഭാര്യ: ദേവി. മക്കൾ: നവനീത്, മെതിൻ, നിർവേദ് .