കോയന്പത്തൂരിൽ വേനൽമഴ കനക്കുന്നു
1423513
Sunday, May 19, 2024 6:47 AM IST
കോയമ്പത്തൂർ: വേനൽച്ചൂടിന് ശമനമായി എത്തിയ മഴ കോയന്പത്തൂരിൽ ശക്തിപ്രാപിക്കുന്നു. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലും പരിസര പ്രദേശത്തും തുടർച്ചയായി മഴ പെയ്തു കൊണ്ടിരിക്കുകയാണ്.
സിങ്കനല്ലൂർ, പുളിയകുളം, ഇടയാർപാളയം, ഗൗണ്ടംപാളയം, ഹോബ്സ് തുടങ്ങി വിവിധ പ്രദേശങ്ങളിൽ ഒരു മണിക്കൂറിലേറെ ശക്തമായ മഴയാണ് ഇന്നലെ പെയ്തത്. ശക്തമായി പെയ്ത മഴയിൽ വാഹന-കാൽനടാത്രക്കാരെ ദുരിതത്തിലാക്കി റോഡിൽ വെള്ളം ഉയർന്നു.
പ്രത്യേകിച്ച് ഗൗണ്ടംപാളയം ഭാഗത്ത് റോഡിൽ മഴവെള്ളം കെട്ടി കിടന്നതിനാൽ വാഹനഗതാഗതം തടസപ്പെട്ടു.