ജീവനക്കാരിക്കു വീടൊരുക്കി ചെറുപുഷ്പം സ്കൂൾ അധികൃതർ
1423014
Friday, May 17, 2024 1:30 AM IST
വടക്കഞ്ചേരി: ചെറുപുഷ്പം ഇഎംയുപി സ്കൂളിലെ അറ്റൻഡർ രജനിക്കും വീട്ടുകാർക്കും ഇനി പേടികൂടാതെ അന്തിയുറങ്ങാം.
സ്വന്തം വീടെന്ന സ്വപ്നം കൺമുന്നിൽ യാഥാർഥ്യമായപ്പോൾ അതു രജനിക്കു പറഞ്ഞറിയിക്കാനാകാത്ത സന്തോഷത്തിന്റെ നിമിഷങ്ങളായി മാറി. മധുരം നൽകിയും സുമനസുകൾക്കെല്ലാം നന്ദി വാക്കുകൾ ചൊരിഞ്ഞും രജനി ഓടിനടന്നു. സ്കൂൾ അധികൃതരുടെ നേതൃത്വത്തിലാണ് രജനിക്ക് ഉറപ്പുള്ളതും മനോഹരവുമായ ഭവനമൊരുക്കിയത്. വീടിന്റെ വെഞ്ചരിപ്പുകർമം ലൂർദ്മാതാ ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ നിർവഹിച്ചു. ഫാ. ജോബി കാച്ചപ്പിള്ളി, ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ്, മദർ സുപ്പീരിയർ സിസ്റ്റർ സീല, അധ്യാപകർ, പിടിഎ വൈസ് പ്രസിഡന്റ് രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.